Share this Article
കൊ കൊ കോടിയുടെ നമ്പര്‍പ്ലേറ്റ്
വെബ് ടീം
posted on 11-04-2023
1 min read
Most Expensive Numberplate Auctioned

കാറുകളെ പോലെത്തന്നെ ഫാന്‍സി നമ്പര്‍ പേറ്റുകള്‍ ഒപ്പിക്കാന്‍ കാര്‍ ആരാധകര്‍ക്ക് വലിയ താത്പര്യമാണ്. ചില നമ്പറുകള്‍ക്ക് വന്‍വിലകൊടുത്ത വാര്‍ത്തകളും ഇടയ്ക്ക് ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ അത്തരം വാര്‍ത്തകളുടെ അപ്പൂപ്പനായി വരും ഈ പുതിയ വാര്‍ത്ത. 


 122 കോടിയ്ക്കാണ് ദുബായ് സ്വദേശി ഫാന്‍സി നമ്പറായ E7 സ്വന്തമാക്കിയിരിക്കുന്നത്. 1958 ബെന്‍സ് 220 മോഡലാണ് ലക്കി നമ്പറിന്റെ കാര്‍. ക്ലാസിക്ക് മോഡലായ കാറിന് മാര്‍ക്കറ്റില്‍ 2.5 കോടിയാണ് വില വരുന്നതെങ്കില്‍ 122 കോടി നമ്പര്‍പ്ലേറ്റ് ഗിന്നസ് റെക്കോഡിലും കയറിക്കഴിഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കായി 1000 കോടിയുടെ ഫണ്ട് രൂപീകരണത്തിന്റെ ഭാഗമായാണ് നമ്പര്‍പ്ലേറ്റ് ലേലം നടന്നത്. ദുബായ് രാജാവും വൈസ് പ്രസിഡന്റും ചേര്‍ന്നാണ് ലേലം ആശയം മുന്നോട്ട് കൊണ്ടുവന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories