Share this Article
ഏഴ് വർഷത്തിനുള്ളിൽ 600 ഇ.വി ഫാസ്റ്റ് ചാര്‍ജിങ് സ്‌റ്റേഷനുകൾ; വൻ നിക്ഷേപ പദ്ധതിയുമായി ഹ്യൂണ്ടായ്
വെബ് ടീം
posted on 10-12-2024
1 min read
hyndai

ഹ്യുണ്ടായ് മോട്ടോഴ്‌സ് അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വിവിധ  പ്രദേശങ്ങളിൽ 600-ലധികം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 2024 ഡിസംബർ അവസാനത്തോടെ 50 ചാർജിങ് സ്റ്റേഷനുകളുള്ള ഒരു നെറ്റ്‌വർക്ക് പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇലക്ട്രിക് വാഹന വിപണിയിൽ വരും വർഷങ്ങളിൽ ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നതിനാൽ, ഈ നിക്ഷേപം ഇലക്ട്രിക് വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. 

ഇലക്ട്രിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോരെന്ന ആശങ്ക പരിഹരിച്ച്, കൂടുതൽ ആളുകളെ ഇ-വാഹനങ്ങളിലേക്ക് ആകർഷിക്കുകയാണ് ഹ്യണ്ടായ് മോട്ടോഴ്‌സ്സിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഇ-വാഹന വിപണി വളരെ വേഗത്തിൽ വളരുന്ന സാഹചര്യത്തിൽ, ചാർജിങ് സ്റ്റേഷനുകളുടെ അഭാവം വലിയൊരു വെല്ലുവിളിയാകുന്നു. ഈ സാഹചര്യം മനസ്സിലാക്കിയാണ് കമ്പനി അടുത്ത ഏഴ് വർഷത്തിനുള്ളിൽ 600-ലധികം ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഇലക്ട്രിക് കാറുകൾ വാങ്ങാൻ ആളുകൾക്ക് താല്പര്യം ഉണ്ടെങ്കിലും, ചാർജിങ് സ്റ്റേഷനുകൾ കുറവായത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത് പലരെയും ഇത്തരം കാറുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഹ്യുണ്ടായ് കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നുത് അതായത്, ഇനിമുതൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാകും. ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് കൂടിയതോടെ, ഈ രംഗത്ത് വലിയ നിക്ഷേപം നടത്താനാണ്  പദ്ധതിയിടുന്നതെന്ന് ഹ്യൂണ്ടായ് കോർപ്പറേറ്റീവ് പ്ലാനിങ് ഹെഡ് ജെയ് വാൻ റ്യൂ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories