Share this Article
image
പുതിയ ബിഎംഡബ്ല്യു Z4 ഇന്ത്യയിൽ ലോഞ്ച് ചെയ്‍തു; കാറിന് 4.5 സെക്കൻഡിൽ 100 ​​കിമീ വേഗത
വെബ് ടീം
posted on 26-05-2023
1 min read
BMW Z4 Launched in India

ബിഎംഡബ്ല്യു തങ്ങളുടെ പുതിയ സൂപ്പർകാർ ബിഎംഡബ്ല്യു Z4 M40i ഇന്ത്യയിൽ അവതരിപ്പിച്ചു. അത്യാധുനിക സവിശേഷതകളും ആകർഷകമായ ഡിസൈനുമായി വരുന്ന ഈ വാഹനം 7 കളർ ഓപ്ഷനുകളിലാണ്  ലഭ്യമാകുന്നത്. 2023 ജൂൺ മുതൽ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റ് (CBU) മോഡലായി എത്തും.

ശക്തമായ 3.0 ലിറ്റർ 6 സിലിണ്ടർ എഞ്ചിനാണ് ബിഎംഡബ്ല്യു Z4 ന് കരുത്തേകുന്നത്. ഈ എഞ്ചിൻ 335 bhp കരുത്തും 500 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് മാത്രമല്ല, ഉയർന്ന വേഗതയ്ക്കായി എഞ്ചിൻ 8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. എം സ്പോർട്സ് ബ്രേക്കുകൾ, ബിഎംഡബ്ല്യു കിഡ്നി ഗ്രില്ലിൽ സെറിയം ഗ്രേ ഫിനിഷ്, എക്സ്റ്റീരിയർ മിറർ ക്യാപ്സ്, ട്രപസോയ്ഡൽ എക്‌സ്‌ഹോസ്റ്റ് ടെയിൽപൈപ്പുകൾ എന്നിവ ഇതിന് ലഭിക്കുന്നു. ഇതിന് ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ലഭിക്കുന്നത്. ബി‌എം‌ഡബ്ല്യു ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പാർക്കിംഗ് സഹായം, വ്യക്തിഗതമാക്കിയ പെയിന്റ് ഫ്രോസൺ ഗ്രേ ഓപ്ഷൻ എന്നിവ കാറിന് ലഭിക്കുന്നു. 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗതയിൽ കാർ കൈവരിക്കും.  19 ഇഞ്ച് അലോയ് വീലുകൾ കാറിന് ആകർഷകമായ രൂപം നൽകുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article