Share this Article
സ്വപ്‌ന സാക്ഷാത്കാരം; ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കി ഷാജു ശ്രീധർ
വെബ് ടീം
posted on 17-07-2023
22 min read
TOYOTTA FORTUNER BUYED BY SHAJU SREEDHAR

സ്വപ്‌നം കണ്ട വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടൻ ഷാജു ശ്രീധർ. ടൊയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ ഫോര്‍ച്യൂണറാണ് ഷാജു തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന പുതിയ വാഹനം. സ്വപ്‌നം എന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഫോര്‍ച്യൂണറിന്റെ നിലവിലെ പതിപ്പ് 2021-ലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 32.99 ലക്ഷം രൂപ മുതല്‍ 34.58 ലക്ഷം രൂപ വരെയും ഡീസല്‍ പതിപ്പിന് 35.49 ലക്ഷം രൂപ മുതല്‍ 50.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.


മുന്‍ഭാഗം നിറയുന്ന ഗ്രില്ലും ക്രോമിയം ബോര്‍ഡറുമാണ് ടൊയോട്ടയുടെ ഈ വേരിയന്റിന്റെ  മുഖഭാവം അഗ്രസീവാക്കുന്നത്. എന്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള നേര്‍ത്ത ഹെഡ്‌ലാമ്പും വലിപ്പം കുറഞ്ഞ ഫോഗ്‌ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയിട്ടുള്ള ബമ്പറും ഗൗരവഭാവത്തിന് ആക്കം കൂട്ടും. സ്റ്റൈലിഷായ ആറ് സ്‌പോക്ക് അലോയി വീല്‍, ബോഡിയിലേക്കും ഹാച്ച്‌ഡോറിലേക്കും നീളുന്ന എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയും  വാഹനത്തിന് അഴകേകും.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ തുടങ്ങി നിരവധി സംവിധാനങ്ങളോടെയാണ് ഫോര്‍ച്യൂണറിന്റെ അകത്തളവും ഒരുങ്ങിയിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഫോര്‍ച്യൂണര്‍ നിരത്തുകളില്‍ എത്തുന്നുണ്ട്. പെട്രോള്‍ മോഡലില്‍ 164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കുമേകുന്ന 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകളാണ് ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തുന്നുണ്ട്. 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഇതിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories