ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഡെഡിക്കേറ്റഡ് കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ ഇതുവരെ ബന്ധിപ്പിച്ചത് 5 ലക്ഷം വാണിജ്യ വാഹനങ്ങള്‍. മികവുറ്റ ഫ്ളീറ്റ് എഡ്ജ് മാനേജ്മെന്റിനായി തയ്യാറാക്കിയിരിക്കുന്ന ഫ്ളീറ്റ് എഡ്ജ് സ്മാര്‍ട് ടെക്നോളജികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വാഹനത്തിന്റെ അപ്ടൈം ഉയര്‍ത്തുകയും റോഡ് സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാഹനത്തിന്റെ നില, സ്ഥലം, ഡ്രൈവറുടെ സ്വഭാവം എന്നിങ്ങനെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളുടേയും അതാത് സമയത്തെ വിവരങ്ങള്‍ യഥാസമയം ഈ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെടും. ഇതിലൂടെ വാഹന ഉടമകള്‍ക്കും ഫ്ളീറ്റ് മാനേജര്‍മാര്‍ക്കും പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും ലോജിസ്റ്റിക്സ് ചെലവ് കുറക്കുവാനും ലാഭം ഉയര്‍ത്തുവാനും സാധിക്കും.
''ചരക്ക് ഗതാഗതം കൂടുതല്‍ സുഗമവും തടസ്സങ്ങളില്ലാത്തതുമാക്കുന്നതിനായി ടാറ്റാ മോട്ടോര്‍സ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ശക്തമായ വാല്യു പൊസിഷനും, ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്‍സും തത്സമയ സ്ഥിതിവിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ സ്മാര്‍ടായ ഫ്ളീറ്റ് മാനേജ്മെന്റ് സാധ്യമാക്കുന്നു. ലക്ഷക്കണക്കിനുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന സേവനങ്ങള്‍ക്കൊപ്പം ട്രക്ക് ഉടമസ്ഥതയുടെ മൊത്തം ചെലവിലും ഇളവ് വരുത്തുവാന്‍ സാധിക്കുന്നു. യഥാര്‍ത്ഥ പങ്കാളികള്‍ എന്ന നിലയില്‍, ഞങ്ങളുടെ ഉപഭോക്താക്കളുടെ ബിസിനസുകള്‍ കൂടുതല്‍ വിജയകരമാക്കാന്‍ ഞങ്ങള്‍ അവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു.'' - ടാറ്റ മോട്ടോര്‍സ് ഡിജിറ്റല്‍ ബിസിനസ് ഹെഡ് ഭരത് ഭൂഷന്‍ പറഞ്ഞു.
വാഹനത്തിന്റെ പ്രകടനം നിരന്തരം നിരീക്ഷിക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികള്‍ക്കായി തയ്യാറായ അലേര്‍ട്ടുകള്‍ ഉപയോഗിച്ച് അതിന്റെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിക്കുന്നതിനും വാഹനത്തില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ സെന്‍സറുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസുമായാണ് ഫ്‌ലീറ്റ് എഡ്ജ് വരുന്നത്. ഇന്ധന ഉപഭോഗം കുറയ്ക്കുന്ന വഴികള്‍ നിര്‍ദ്ദേശിക്കുന്നതിനും ഡ്രൈവിംഗ് പെരുമാറ്റം ട്രാക്കുചെയ്യുന്നതിനും ഇത് ഡ്രൈവിംഗ് പാറ്റേണുകള്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു.
ടാറ്റ മോട്ടോഴ്‌സ് ഫ്‌ലീറ്റ് എഡ്ജിന്റെ പ്രധാന സവിശേഷതകള്‍
* വാഹനങ്ങളുടെ പ്രകടനം സംബന്ധിച്ച തത്സമയ സ്ഥിതിവിവരങ്ങള്‍
* വാഹനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും കണ്ടെത്തുന്നതിനുമുള്ള സൗകര്യം
* ഡ്രൈവര്‍ പെരുമാറ്റം സംബന്ധിച്ച മുന്നറിയിപ്പുകള്‍
* ഇന്ധന ഉപഭോഗ വിശകലനം
* പോയിന്റ് ഓഫ് ഇന്ററസ്റ്റ് ഡറ്റ
മീഡിയം, ഹെവി ട്രക്കുകളും ബസുകളും ഉള്‍പ്പെടെ എല്ലാ വാണിജ്യ ഇലക്ട്രോണിക് വാഹനങ്ങളും 4ജി ചിപ്പോടുകൂടി ഫ്‌ളീറ്റ് എഡ്ജ് സജ്ജമായാണ് പുറത്തിറങ്ങുന്നത്. സെക്യൂരിറ്റി ഫങ്ഷനുകളോടുകൂടിയ എഐഎസ് 140 ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റാണ് ഫ്‌ലീറ്റ് എഡ്ജിലുള്ളത്. വാല്യു ആഡഡ് ഇന്‍സൈറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി ഏറ്റവും നൂതനമായ അല്‍ഗൊരിതം ഉപയോഗിച്ചാണ് ഈ സ്മാര്‍ട് വെഹിക്കിളുകളെ പല പരമീറ്ററുകളില്‍ നിന്നുള്ള ഡാറ്റ ഇന്‍പുട്ടുകള്‍ വിശകലനം ചെയ്യുന്നത്. ഫ്‌ളീറ്റ് ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ ഇതുവഴി സാധിക്കും. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ് സബ്‌സ്‌ക്രിപ്ഷന്‍ സ്‌ക്ീമുകളില്‍ ആവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായത് തെരഞ്ഞെടുത്ത് ഫ്‌ലീറ്റ് എഡ്ജ് പ്ലാറ്റ്‌ഫോമിന്റെ പരമാവധി ഉപയോഗം സാധ്യമാക്കാം.