ഡ്രൈവർ ആവശ്യമില്ലാത്ത ടെസ്‌ലയുടെ റോബോടാക്‌സി 'സൈബർകാബി'ന്റെ പ്രോട്ടോടൈപ്പാണ് സ്പേസ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് അവതരിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടെസ്‌ലയുടെ "വീ റോബോട്ട്" ഇവന്റ് കാലിഫോർണിയയിലെ നടന്നത്.
ഡ്രൈവർ ആവശ്യമില്ലാത്ത വാഹന സാങ്കേതികവിദ്യയിലെ ടെസ്‌ലയുടെ മുന്നേറ്റത്തിന്റെ ഒരു സുപ്രധാന ചുവടുവെപ്പാണിത്. സൈബർകാബിൽ സ്റ്റിയറിങ് വീലോ, പെഡലുകളോ ഇല്ലാതെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൈബർകാബ് വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം
രണ്ടു ഡോറുകളുള്ളതാണ് ടെസ്‌ല അവതരിപ്പിച്ചിരിക്കുന്ന സൈബർകാബ്. ഏകദേശം 25.2 ലക്ഷം രൂപയിൽ താഴെ വിലവരുന്ന സൈബർക്യാബ്, 2026-ൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് വീ റോബോട്ട് ഇവന്റിൽ ഇലോൺ മസ്‌ക് അറിയിച്ചത്. ടെസ്‌ല മോഡൽ 3, മോഡൽ Y എന്നീ പൂർണ സ്വയം ഡ്രൈവിങ് ശേഷിയുള്ള റോബോടാക്‌സികൾ ടെക്സസിലും കാലിഫോർണിയയിലും അടുത്ത വർഷത്തോടെ ലഭ്യമാകും.
കാലിഫോർണിയയിലെ ബർബാങ്കിൽ നടന്ന ചടങ്ങിൽ, വേദിയിലേക്ക് ഇത്തരമൊരു സെഡാനിൽ കയറിയാണ് സിഇഒ എത്തിയത്.
ഒരേ സമയം 20 പേരെ വരെ വഹിക്കാൻ ശേഷിയുള്ള 'റോബാവാൻ' എന്ന ഭാവി വാഹനവും ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടും മസ്‌ക് പ്രദർശിപ്പിച്ചു