Global NCAP കാറുകളുടെ സുരക്ഷ പരിശോധന നടത്താന്‍ തുടങ്ങി വര്‍ഷങ്ങളായി. ഇന്ത്യയിലേറ്റവും സുരക്ഷിതമായ കാര്‍ കമ്പനിയായി ടാറ്റയെ തിരിച്ചറിഞ്ഞതും ഇതേ ടെസ്റ്റിലാണ്. എന്നാലിപ്പോഴിതാ ടാറ്റയെ കടത്തിവെട്ടി സുരക്ഷയില്‍ മുന്നോട്ടെത്തിയിരിക്കുകയാണ് മറ്റൊരു കാര്‍ കമ്പനി.
വോക്‌സ് വാഗന്‍ വിര്‍ട്യുസ് ആണ് ലിസ്റ്റില്‍ 34ല്‍ 29.71 സ്‌കോറുമായി മുന്നിലെത്തിയിരിക്കുന്നത്. ഇതേ പോയിന്റുകളുമായി സ്‌കോഡയുടെ സ്ലാവിയയും ഒന്നാം സ്ഥാനം പങ്കിടുന്നു. വോക്‌സ്വാഗണിന്റെ തന്നെ ടൈഗ്വാണ്‍ ആണ് രണ്ടാം സ്ഥാനത്ത്. സ്‌കോഡയുടെ കുഷാക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലാം സ്ഥാനത്താണ് ഇന്ത്യന്‍ നിര്‍മ്മിത കാറിന് എത്താന്‍ സാധിച്ചത് സ്‌കോര്‍പിയൊ എന്‍ ആണ് ആ കാര്‍.
എന്നത്തേയും പോലെ സുരക്ഷ ലിസ്റ്റില്‍ അവസാന സ്ഥാനം സുസൂക്കിയുടെ വാഹനങ്ങള്‍ക്കാണ്. കഴിഞ്ഞ തവണ അവസാന സ്ഥാനം കരസ്ഥമാക്കിയ വാഗണ്‍ ആര്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് രണ്ട് സ്ഥാനം കരസ്ഥമാക്കി. എന്നാല്‍ അവസാന സ്ഥാനം കരസ്ഥമാക്കിയത് സുസൂക്കിയുടെ തന്നെ ഇഗ്നിസ് ആണ്. അതിനു മുകളില്‍ ഫാന്‍ ഫേവ്‌റേറ്റ് ആയ സ്വിഫ്റ്റും.