ഓവര്‍പ്രൈസിംഗ് കൊണ്ടും ഗുണമേന്മക്കുറവ് കൊണ്ടും ഇന്ത്യയില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍. 2020ല്‍ ഇന്ത്യ വിട്ട ഹാര്‍ലി എന്നാല്‍ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ കീഴിലാണ് 2021 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയിലെ ക്ലാസിക്ക് ബൈക്കുകളുടെ വിപണി പിടിച്ചടക്കാനായി പുത്തന്‍ ബൈക്കുമായി രംഗത്തുവന്നിരിക്കുകയാണ് ഹാര്‍ലി. വിപണിയിലെ മുമ്പന്മാരായ റോയല്‍ എന്‍ഫീല്‍ഡിന്റെയും ഹോണ്ടയുടെയും 350 സിസിയെ ലക്ഷ്യമിട്ടാണ് ഹാര്‍ലി 400 സിസി സിംഗിള്‍ സിലിണ്ടര്‍ ബൈക്ക് വിപണിയിലിറക്കുന്നത്.
എച്ച് ഡി 4xx എന്നായിരിക്കും ബൈക്കിന്റെ പേര് എന്നാണ് അഭ്യൂഹങ്ങള്‍. 440 സിസിയാവാനും സാധ്യതയുണ്ടെന്നും രഹസ്യങ്ങള്‍ പുറത്തുവരുന്നു. ഹാര്‍ലിയുടെ ടോപ്പ് വേരിയെന്റുകളിലൊന്നായ റോഡ്‌സ്റ്ററിന്റെ കുഞ്ഞന്‍ ഡിസൈനായിരിക്കും പുതിയ ബൈക്കിനെന്ന് ലീക്കായ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
യുഎസ്ഡി ഫോര്‍ക്കുകളും വ്യകതമായി കാണാന്‍ സാധിക്കുന്നു.
മാര്‍ക്കറ്റില്‍ റോയല്‍ എന്‍ഫീല്‍ഡിന് കിടപിടിക്കാവുന്ന രീതിയിലുള്ള വില നിയന്ത്രിക്കുകയാവും ഹാര്‍ലിയുടെ ആദ്യ കടമ്പ