ഓഫ്‌റോഡ് അഡ്വടര്‍ ടൂറര്‍ കാറ്റഗറിയില്‍ നിലവില്‍ ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ തന്നെയാണ് കിംഗ്. ചലഞ്ചറായുള്ളവര്‍ക്ക് പവറിന്റെയും പെര്‍ഫോമെന്‍സിന്റെയും കംഫര്‍ട്ടിന്റെയും വിലയുടെയും സ്വീറ്റ്‌സ്‌പോട്ട് കണ്ടെത്താനായിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണം.
ഹീറോയുടെ എക്‌സപള്‍സ് മികച്ച അഡ്വന്‍ഞ്ചര്‍ ഓഫ്‌റോഡ് വാഹനമായപ്പോള്‍ ടൂറിംഗ് മേഖലയില്‍ തിളങ്ങാനായില്ല. ബിഎംഡബ്ലിയു ജി എസ് 310 ആകട്ടെ ഉയര്‍ന്ന വില കൊണ്ട് പിന്നിലായി. ഇതേ കാരണം കെടിഎം അഡ്വഞ്ചര്‍ ബൈക്കുകളെയും ബാധിച്ചു. എന്നാല്‍ ഇപ്പോഴിത നിലവിലെ ഹിമാലയനും വരാനിരിക്കുന്ന ഹിമാലയന്‍ 450 ക്കും ചുട്ട മറുപടിയുമായി പുത്തന്‍ അഡ്വവഞ്ചര്‍ സീരീസ് പുറത്തിറക്കിയിരിക്കുകയാണ് കെ ടി എം.. അലോയ് വീലുകള്‍ക്ക് പകരം സ്‌പോക്ക് വീലുകളുള്ള പുതിയ വേരിയെന്റും പുത്തന്‍ സസ്‌പെന്‍ഷനുമാണ് പുത്തന്‍ അഡ്വഞ്ചര്‍ സീരീസുകളുടെ പ്രത്യേകത. സ്‌പോക്ക് വീലുകളുള്ള വേരിയെന്റിന് മറ്റു വേരിയെന്റുകളെ അപേക്ഷിച്ച് 30000 രൂപ വരെ വില കുറവാണ് എന്നതും പ്രത്യേകതയാണ്.
സസ്‌പെന്‍ഷന്റെ സ്റ്റിഫ്‌നെസ്സായിരുന്നു കെടിഎം നേരിട്ടിരുന്ന വലിയ വിമര്‍ശനങ്ങളിലൊന്ന് എന്നാല്‍ അതിന് മറുപടിയായി അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷന്റെ ഓപ്ഷന്‍ ആണ്. ഇതോടുകൂടി വിലകൂടാനിരിക്കുന്ന ഹിമാലയന് വലിയ പ്രതിസന്ധിയാകും പുതിയ അഡ്വഞ്ചറുകള്‍ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.