ടാറ്റ കാറുകളുടെ ഡാർക്ക് എഡിഷനുകൾ ഏറെ ജനപ്രിയമാണ്. സഫാരി മുതൽ നെക്സോൺ വരെയുള്ള വാഹനങ്ങളുടെ ഡാർക്ക് എഡിഷൻ ഇതിനോടകം തന്നെ നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇതാ നെക്സോൺ ഇവി മാക്സും ഡാർക്ക് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. നെക്‌സോൺ ഇവി പ്രൈമിന് ഇതിനകം തന്നെ ഓൾ ബ്ലാക് ഓപ്ഷൻ ഉണ്ട്. മാക്‌സിന്റെ ടോപ്പ്-സ്പെക്ക് ആയ XZ+ ലക്‌സ് വേരിയന്റിനൊപ്പം ആണ് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്. നെക്‌സോൺ ഇവി മാക്‌സിന്റെ വില 16.49 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം).
Nexon EV Max-ന്റെ XZ+ Lux വേരിയന്റിനൊപ്പം മാത്രമേ ഡാർക്ക് എഡിഷൻ ലഭ്യമാകൂ. മിഡ് നൈറ്റ് ബ്ലാക്ക് ഷേഡിൽ വരുന്ന കാറിൻ്റെ അലോയ്കൾ ചാർക്കോൾ ഗ്രേ കളരിൽ ആണ്. കാറിൻ്റെ ഉൾവശവും കറുത്ത തീമിൽ ആണ്.
കാറിൻ്റെ പുതിയ ഫീച്ചറുകളിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനവും വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉൾപ്പെടുന്നു.
ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ESC, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയടക്കം നിലവിലുള്ള എല്ലാ ഫീച്ചറുകളും ഫീച്ചറുകളും പുതിയ പതിപ്പിൽ ഉണ്ട്.
453 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന അതേ 40.5kWh ബാറ്ററി പായ്ക്കാണ് കാറിന് പവർ നൽകുന്നത്.