Best Cars for Long-Distance Driving in India | കുടുംബത്തോടൊപ്പമോ? സുഹൃത്തുക്കൾക്കൊപ്പമോ ഒരു ദീർഘദൂര യാത്ര നടത്താൻ തയ്യാറെടുക്കുമ്പോൾ ഏത് കാറിൽ പോകുമെന്ന കാര്യം ആലോചിച്ച് കുറച്ച് അധികം സമയം കൺഫ്യൂഷനടിക്കാറില്ലേ?
ദീർഘദൂര യാത്രയ്ക്ക് പറ്റിയ ചില കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
സ്കോർപിയോയും എർട്ടിഗോയും
മഹീന്ദ്ര സ്കോർപിയോയും മാരുതി എർട്ടിഗയും ലോംഗ് ട്രിപ്പിന് പറ്റിയ എസ് യുവികളാണ്. സ്കോർപിയോ ആണെങ്കിൽ ഏഴ് പേർക്ക് വരെ സുഖകരമായി യാത്ര ചെയ്യാം. കരുത്തുള്ള ബോഡിയും അതിന് ചേർന്ന എഞ്ചിനുമാണ് സ്കോർപിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ദീർഘദൂര യാത്രയ്ക്കിടെ വഴിയിലാകുന്ന സംഭവങ്ങളൊന്നും സ്കോർപിയോ ഓടിച്ച് ശീലമുള്ള ഡ്രൈവർമാർക്ക് അനുഭവപ്പെട്ടിട്ടില്ല. അത്യാവശ്യം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനം ആയതിനാൽ ലൈറ്റ് ഓഫ് റോഡ് ഡ്രൈവിംഗിനും അനുയോജ്യമാണ്.
നിങ്ങൾ മൈലേജ് ആണ് നോക്കുന്നതെങ്കിൽ പരിഗണിക്കാവുന്ന എസ് യു വി മാരുതി എർട്ടിഗയാണ്. സ്കോർപിയോയുടെ അത്ര തന്നെ എഞ്ചിൻ കരുത്തില്ലെങ്കിലും ഏഴ് പേർക്ക് സുഖകരമായി യാത്ര ചെയ്യാം.
ബലേനോയും അൾട്രോസും
യാത്ര ചെയ്യാൻ അധികം ആളുകളൊന്നുമില്ലെങ്കിൽ സ്വാഭാവികമായും ചെറിയ കാറുകളിലായിരിക്കും നമ്മൾ യാത്ര ചെയ്യുക. മാരുതി ബലോനോ, ഹ്യൂണ്ടായ് ഐ20, ടാറ്റ അൾട്രോസ്, തുടങ്ങിയ കാറുകൾ ഇതിനായി തെരഞ്ഞെടുക്കാം.
ഒരു പെട്രോൾ വാഹനമാണെങ്കിലും, മാരുതി ബലേനോ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോംഗ് ഡ്രൈവ് യാത്രയ്ക്ക് മൈലേജ് വലിയ ഒരു ഘടമാണല്ലോ. ലിറ്ററിന് 22.35 കിലോമീറ്റർ മൈലേജ് ഈ കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. നാല് പേർക്ക് യാത്ര ചെയ്യാൻ പറ്റിയ ഈ കാറിൽ ലഗേജ് വയ്ക്കാൻ മതിയാവുന്ന ബൂട്ട് സ്പേസും കാറിനുണ്ട്.
ദീർഘദൂര യാത്രകൾക്ക് ഡീസൽ കാറുകൾ തെരഞ്ഞെടുക്കുന്നവർക്ക് ഹ്യൂണ്ടായി ഐ 20 ഒരു മികച്ച ചോയ്സ് ആണ്.
കരുത്തുറ്റ ഡിസൈൻ, പെർഫോമൻസ്, മൈലേജ്, ഡ്യൂറബിലിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച മറ്റൊരു കാർ ടാറ്റ അൾട്രോസ് ആണ്. പെട്രോൾ, ഡീസൽ, ടർബോ-പെട്രോൾ വേരിയൻ്റുകളിൽ കാർ ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിൽ എൻ സി എ പിയുടെ 5സ്റ്റാർ റേറ്റിംഗും കാറിനുണ്ട്.
ഫാമിലി ട്രിപ്പാണോ
കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സെഡാൻ കാറുകൾ ഒരു മികച്ച ചോയ്സ് ആയിരിക്കും. ഹോണ്ട സിറ്റി ഇ: എച്ച്ഇവിയും ഹ്യുണ്ടായ് വെർണയും ആണ് ഇതിന് അനുയോജ്യമായ കാറുകൾ.