Share this Article
image
ജീപ്പിനെ തോല്‍പ്പിച്ച് മരിച്ച ഷ്വംവാഗണ്‍
വെബ് ടീം
posted on 09-06-2023
1 min read
Schwimmwagen the lost legend



രണ്ടാം ലോക മഹായുദ്ധ കാലത്ത് അതായത് 1945ല്‍ അമേരിക്ക തങ്ങളുടെ സേനക്കായി അമേരിക്ക ജീപ്പ് നിര്‍മിച്ചു നല്‍കി. ഏത് കാട്ടിലും മേട്ടിലും കടന്നു ചെല്ലാനും ശത്രുവിനെ തുരത്താനും ജീപ്പ് അവരെ സഹായിച്ചു. ജീപ്പ് നിലവിലും ഒരു ഐക്കണ്‍ ആണ്. ഓഫ്‌റോഡിനായി അവസാന വാക്ക് ജിപ്പിന്റെ വാഹനങ്ങള്‍ തന്നെയാണ്. 

പക്ഷെ അമേരിക്കയുടെ രണ്ടാം ലോകമഹായുദ്ധ ശക്തിക്കെതിരായി പോരാടാന്‍ ജര്‍മനി അതിലും മികച്ച ഒരു വാഹനമുണ്ടാക്കിയിരുന്നു 1941ല്‍ തന്നെ . വോക്‌സ് വാഗണ്‍ ഷ്വംവാഗണ്‍ എന്ന കരുത്തുറ്റ ഒരു വാഹനം,

ഷ്വിംവാഗണിന്റെ ഏറ്റവും മികച്ച ശക്തി കരയിലൂടെ അല്ലാതെ വെള്ളത്തിലൂടെ ഒരു ബോട്ടായി പോകാനും അതിന് സാധിച്ചിരുന്നു എന്നതായിരുന്നു പഴയ വോക്‌സ്വാഗണ്‍ ബിറ്റലിന്റെ എഞ്ചിനില്‍ നിന്നായിരുന്നു ഷ്വിംവാഗണിന്റെ ഉല്‍പത്തി. ശത്രുവായ ജീപ്പിനെക്കാള്‍ പവറിലും വേഗതയിലും ഷ്വംവാഗണ്‍ വളരേയധികം പിന്നിലായിരുന്നു. എന്നാല്‍ ജീപ്പിന് കടന്നു ചെല്ലാനാകാത്ത സ്ഥലങ്ങളില്‍ ഷ്വിംവാഗണ്‍ അനായാസം കടന്നു ചെന്നു. 

ജീപ്പിന് 2.2 ലിറ്റര്‍ എഞ്ചിന്‍ കപ്പാസിറ്റിയുണ്ടായിരുന്നപ്പോള്‍ ഷ്വിംവാഗണ് ഉണ്ടായിരുന്നത് 1.1 ലിറ്ററിന്റെ എഞ്ചിനായിരുന്നു. പക്ഷെ അത് മതിയായിരുന്നു അതിന് കുതിക്കാന്‍. 


കൂടാതെ ജീപ്പിന് ഫോര്‍വീല്‍ ഡ്രൈവ് ഒരു ആര്‍ഭാഡമായിരുന്നെങ്കില്‍ ഷ്വിംവാഗണ് അത് അത്യാവശ്യമായപ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള ഒരു ഫംഗ്ഷനായിരുന്നു. 


ആദ്യ ഗിയറിലും റിവേഴ്‌സിലും മാത്രമായിരുന്നു ഫോര്‍വില്‍ ഡ്രൈവ് ലഭിച്ചിരുന്നത്. 

80 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഷ്വംവാഗണ് അനായാസമായി സാധിച്ചിരുന്നു. 


വില്ലീസ് ജീപ്പ് അനായാസമായി കള്‍ട് ക്ലാസിക്കായി മാറിയപ്പോള്‍ പക്ഷേ ഷ്വംവാഗണ്‍ കാലത്തില്‍ മറഞ്ഞു പോയി അതിന് കാരണം അതിന്റെ ഉല്‍പത്തിയിലെ നാസി രാഷ്ട്രീയം തന്നെയായിരുന്നു. ജര്‍മനിയുടെ തകര്‍ച്ചയോടെ നിലനില്‍പ്പിനായി വോക്‌സ്വാഗണ്‍ നാസി പാത വിട്ടു. നാസി എന്ന നാം വിളിച്ചോതിയിരുന്ന ഷ്വംവാഗണും അവര്‍ നിര്‍ത്തലാക്കി. കാലത്തിന് മുന്നെ സഞ്ചരിച്ച ഷ്വംവാഗണ്‍ അങ്ങനെ കാലത്തിന് കീഴടങ്ങി. ഒരുപക്ഷെ ഷ്വംവാഗണിനിന്റെ ടെക്‌നോളജി നിലനിന്നിരുന്നെങ്കില്‍ റോഡ് എന്നതിലുപരി യാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ തന്നെയുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. 


എങ്കിലും പഴയ വില്ലീസ് ജീപ്പിനേക്കാളും ലേലങ്ങളില്‍ ഷ്വംവാഗണിന് ഇരട്ടിയിലധികം വില ലഭിക്കുന്നുണ്ടെന്നത് ഒരുപക്ഷെ അതിന്റെ വിജയമായിരിക്കാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article