2022 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറിയ മിഡ്‌സൈസ് എസ്‌യുവി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇതിനോടകം തന്നെ വാഹനലോകത്ത് വലിയ ചർച്ചയായി. വെറും 22 മാസത്തിനുള്ളിൽ 2.5 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന് ഈ സെഗ്മെന്റിൽ ഏറ്റവും വേഗത്തിൽ വളരുന്ന മോഡലായി മാറിയിരിക്കുകയാണ് ഗ്രാൻഡ് വിറ്റാര.
എന്താണ് ഗ്രാൻഡ് വിറ്റാരയെ ഇത്ര ജനപ്രിയമാക്കുന്നത്?
ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങളോടുള്ള താല്പര്യം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് പതിപ്പ് വലിയൊരു മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്. ഉയർന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവും ഇതിനെ വേറിട്ടു നിർത്തുന്നു. ലിറ്ററിന് 27.97 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിവുള്ള ഹൈബ്രിഡ് എഞ്ചിൻ ഇന്ധനച്ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പരിഹാരമാണ്.
9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ആധുനിക സവിശേഷതകൾ ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. മറ്റ് മിഡ്‌സൈസ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാൻഡ് വിറ്റാരയുടെ വില ആകർഷകമാണ്. മാരുതി സുസുക്കിയുടെ വലിയ സർവീസ് നെറ്റ്‌വർക്ക് കൂടിയായപ്പോൾ ഗ്രാൻഡ് വിറ്റാരയുടെ വിശ്വാസ്യതയെക്കുറിച്ച് ഉപഭോക്താക്കൾക്ക് ആശങ്കപ്പെടേണ്ടതില്ല.
ഗ്രാൻഡ് വിറ്റാര ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകളുണ് ഗ്രാന്റ് വിറ്റയുടെ പ്രധാന എതിരാളികൾ. എന്നാൽ ഹൈബ്രിഡ് സാങ്കേതികവിദ്യയും മികച്ച മൈലേജും കാരണം ഗ്രാൻഡ് വിറ്റാര ഇതിൽ വേറിട്ടു നിൽക്കുന്നു. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ എസ്‌യുവി വിപണിയിൽ ഒരു പുതിയ അധ്യായമാണ് രചിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സവിശേഷതകളും ആകർഷകമായ വിലയും കാരണം ഈ മോഡൽ വരും വർഷങ്ങളിലും ജനപ്രിയമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.