ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിലെ സാന്നിധ്യമായ ഹോണ്ട യൂണികോൺ, 2025-ൽ പുത്തൻ രൂപത്തിലും ഫീച്ചറുകളുമായി പുത്തൻ മോഡലുമായിഎത്തിയിരിക്കുന്നു. 2004-ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറിയ ഈ ബൈക്ക്, രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യൻ റോഡുകളിൽ സാന്നിധ്യമുണ്ട്. വരാനിരിക്കുന്ന ഒബിഡി2ബി മാനദണ്ഡങ്ങൾക്കനുസൃതമായി അപ്‌ഡേറ്റ് ചെയ്ത ഈ പുത്തൻ മോഡൽ, ഡിസൈൻ, ഫീച്ചറുകൾ, പെർഫോമൻസ് എന്നീ മേഖലകളിൽ നിരവധി പുതുമകൾ സമ്മാനിക്കുന്നു. പുതിയ യൂണികോൺ, ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പും ക്രോം അലങ്കാരങ്ങളുമായി എത്തുന്നു. മുന്നിലെ ഈ മാറ്റമൊഴികെ ബൈക്കിന്റെ മൊത്തത്തിലുള്ള സ്റ്റൈലിങ് പഴയ മോഡലിന് സമാനമാണ്. പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റെ ആക്‌സിസ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ മൂന്ന് ആകർഷക നിറങ്ങളിൽ യൂണികോൺ ലഭ്യമാണ്. പഴയ യൂണികോണ്‍ പേള്‍ സൈറന്‍ ബ്ലൂ നിറം ഒഴിവാക്കി.
ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് യൂണികോണിന് നല്‍കിയിരിക്കുന്നത്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇകോ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങൾ ഈ ക്ലസ്റ്ററിലൂടെ ലഭ്യമാകും. യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോട്ടും പുത്തന്‍ യൂണികോണിലുണ്ട്. സിംഗിള്‍ സിലിണ്ടര്‍, അപ്‌ഡേറ്റഡ് 162.71 സിസി എന്‍ജിനാണ് 2025 ഹോണ്ട യൂണികോണിലുള്ളത്. പുതിയ ഒബിഡി2ബി മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലേക്ക് ഇതോടെ യൂണികോണ്‍ മാറും. കരുത്തിലും പെര്‍ഫോമെന്‍സും കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. 13 ബിഎച്ച്പി കരുത്തും 14.58എന്‍എം ടോര്‍കുമാണ് യൂണികോണിന്റെ പുതിയ എന്‍ജിന്‍ പുറത്തെടുക്കുക. 5 സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് പുതിയ യൂണികോണിലുമുള്ളത്. പുതിയ യൂണികോണിന്റെ എക്സ്‌ഷോറൂം വില 1,11,301 രൂപയാണ്. പഴയ മോഡലിനേക്കാൾ 8,180 രൂപയുടെ വർധനവാണ് ഇത്. ബജാജ് പൾസർ 150, ടിവിഎസ് അപാചെ ആർടിആർ 160, ഹീറോ എക്‌സ്ട്രീം 160ആർ എന്നിവയാണ് യൂണികോണിന്റെ പ്രധാന മത്സരക്കാർ.
ഹോണ്ട യൂണികോൺ 2025 ഒരു മികച്ച അപ്‌ഡേറ്റ് ആണ്. പുത്തൻ രൂപം, അധുനിക ഫീച്ചറുകൾ, ശക്തിയേറിയ എഞ്ചിൻ എന്നിവയോടെ ഈ ബൈക്ക് ഇന്ത്യൻ വിപണിയിൽ സ്ഥാനം ഉറപ്പിക്കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.