മുൻനിര കാർ നിർമാതാക്കളായ ഹോണ്ട അടാസ്(അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ ചേർത്ത് അപ്ഡേറ്റ് ചെയ്ത മൂന്നാം തലമുറ അമേസ് അവതരിപ്പിച്ചു. അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത (ADAS) . പുതിയ അമേസ് തുടർന്നും അതിന്റെ വിശ്വസനീയമായ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് ഇപ്പോൾ E20 ഇന്ധന അനുയോജ്യമാക്കി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. അമേസിനു മാനുവൽ വകഭേദങ്ങൾക്ക് 18.65 കിലോമീറ്റർ പ്രതി ലിറ്ററും സിവിട് ഓപ്ഷനുകൾക്ക് 19.46 കിലോമീറ്റർ പ്രതി ലിറ്ററും ഇന്ധനക്ഷമത നൽകാനാകും. പുതിയ അമേസ് മൂന്ന് ട്രിമ്മുകളിൽ ലഭ്യമാകും( V ട്രിo, VX ട്രിo, ZX ട്രിo ). ഇത് ആറ് നിറങ്ങളിൽ ലഭ്യമാകും, കൂടാതെ ഇഷ്ടാനുസൃതമാക്കുന്നതിന് 38- ലധികം ആക്‌സസറികളും ലഭ്യമാണ്.
സുരക്ഷയുമായി ബന്ധപ്പെട്ട് അമേഴ്സ് ബൈ - പ്രൊജക്ടർ എൽഇഡി ഹെഡ്ലൈറ്റുകൾ, ലെയ്ൻ വാച്ച് ക്യാമറ, 7 - ഇഞ്ച് ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, 8 - ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയും മറ്റ് സവിശേഷതകളായ സെഗ്മെന്റിലെ ആദ്യത്തെ ADAS സൂട്ട് തുടങ്ങിയവയും പാക്ക് ചെയ്യുന്നു. പുതിയ അമേഴ്സിന്റെ നിർമ്മാണവും ഡിസ്പ്പാച്ചുകളും നടന്നുകൊണ്ടിരിക്കുകയാണ്, ടെസ്റ്റ് ഡ്രൈവുകൾ ഇന്ന് മുതൽ തുറന്നിരിക്കുന്നു. ഇത് 3 വർഷത്തെ സ്റ്റാൻഡേർഡ് വരാന്റിയോടെയാണ് വരുന്നത്, അത് 7 വർഷം വരെ നീട്ടാം. കൂടാതെ, 10 വർഷം വരെയുള്ള എനിടൈം വരാന്റി ഓപ്ഷനും ലഭ്യമാണ്.ആമുഖ വില 7.99ലക്ഷം രൂപ (എക്സ് -ഷോറൂം ) മുതൽ ടോപ് വേരിയന്റിന് 10.89 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്. ഈ പ്രിത്യേക വിലകൾ ഇന്ന് മുതൽ 45 ദിവസത്തേക്ക് മാത്രമേ ലഭിക്കു, അതിനുശേഷം പുതുക്കപെടും.
ഹോണ്ടയുടെ ആദ്യ കോംപാക്റ്റ് സെഡാനായ അമേസ് 2013 ലാണ് വിപണിയിലെത്തുന്നത്. ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ ഡീസൽ എൻജിനുമായാണ് അമേസ് വിപണിയിലെത്തിയത്. രണ്ടാം തലമുറ 2018 ലും പുറത്തിറങ്ങി. ബിഎസ് 6 മലിനീകരണ നിയന്ത്രണങ്ങൾ വന്നതിനെ തുടർന്ന് ഡീസൽ എൻജിന്റെ നിർമാണം ഹോണ്ട അവസാനിപ്പിച്ചെങ്കിലും അമേസിന്റെ സ്വീകര്യതയ്ക്ക് കോട്ടം സംഭവിച്ചില്ല. ഇന്നും കോംപാക്റ്റ് സെഡാൻ വിപണിയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളിലൊന്നാണ് അമേസ്.