ക്വാർട്ടർ മൈൽ എന്ന നാഴികക്കല്ല് ദൂരം ഏറ്റവും വേഗത്തിൽ ഓടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ എന്ന നേട്ടവുമായി അൾട്രാവയലറ്റ് എഫ്99. പൂനെ ആംബി വാലിയിലെ ട്രാക്കിൽ കാൽ മൈൽ ദൂരം 10.712 സെക്കന്റിൽ പൂർത്തിയാക്കി റെക്കോർഡിട്ടു. ഇന്ത്യയിൽ ഗവേഷണം നടത്തി, എൻജിനീയറിങ് നടത്തി വികസിപ്പിച്ച മോട്ടോർസൈക്കിളാണ് അൾട്രാവയലറ്റ് എഫ്99. ഭാവിയുടെ ഈ വാഹനം, ഒരു പുത്തൻ തലമുറ ഇലക്ട്രിക് പവർട്രെയിനിലാണ് പ്രവർത്തിക്കുന്നത്. ഷാസി, ബാറ്ററി പാക്ക് എല്ലാം വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെയാണ്.
കാർബൺ ഫൈബർ എക്സോസ്കെലട്ടൺ, കാർബൺ ഫൈബർ ബാറ്ററി പാക്ക്, 400V ബാറ്ററി ആർക്കിടെക്ച്ചർ, ലിക്വിഡ് കൂൾഡ് ഡ്രൈവ് ട്രെയിൻ എന്നിങ്ങനെ അത്യാധുനിക സാങ്കേതികവിദ്യകൾ മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. വെറും മൂന്നു സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും 10 സെക്കന്റിൽ താഴെ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയുന്ന എഫ്99, പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ ഇന്ത്യ ലോകത്തിന് മുന്നിൽ വെക്കുന്ന ശക്തമായ ഉദാഹരണം കൂടെയാണ്.
പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്ന എഫ്99, ഇതേ നവീനതകൾ F77 Mach 2 മോഡലിലും ലഭ്യമാക്കിയിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ്, ഫാസ്റ്റ് ചാർജിങ് തുടങ്ങിയ സാങ്കേതികവിദ്യകളിലെ പുത്തൻ മാറ്റങ്ങൾ F99 പ്ലാറ്റ്ഫോമിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ്.
റെക്കോർഡ് ഭേദിച്ചതിന്റെ സന്തോഷമായി പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ മെർച്ചണ്ടൈസുകൾ അൾട്രാവയലറ്റ് പുറത്തിറക്കിയിട്ടുണ്ട്. ‘The Fastest Indian’ എന്ന ലിവറിയിൽ ക്വാർട്ടർ മൈൽ റെക്കോർഡ് രേഖപ്പെടുത്തിയ മെർച്ച് ഓൺലൈനായി ഇപ്പോൾ വാങ്ങാം. കളക്റ്റേഴ്സ് എഡിഷനായി പുറത്തിറക്കിയ ഇവ 99 എണ്ണം മാത്രമേ സ്റ്റോറുകളിൽ ലഭ്യമായുള്ളു.
അൾട്രാവയലറ്റ് എഫ്99മോട്ടോർ സൈക്കിളിന്റെ വിഡീയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം