രാത്രി നിര്‍ത്തിയിട്ട ബൈക്ക് തിരിച്ചെടുക്കാന്‍ വരുന്നു. സീറ്റിലേക്ക് നോക്കുമ്പോഴാണ് ആ നഗ്നസത്യം മനസിലാകുന്നത്. സീറ്റില്‍ പൂച്ച കയറിയിരിക്കുന്നു സീറ്റ് മാന്തിപ്പൊളിച്ചിരിക്കുന്നു. നല്ല രസമുള്ള അനുഭവമായിരിക്കില്ല ഇത്.
പൂച്ചകളെ എങ്ങനെ ഇങ്ങനെ സീറ്റ് മാന്തിപ്പൊളിക്കുന്നതില്‍ നിന്നും തുരത്താം.
ചില അടവുകള്‍ നോക്കാം.
പൂച്ചകളെ ബൈക്ക് മാന്തിപ്പൊളിക്കാതിരിക്കാന്‍ ഏറ്റവും മികച്ച അടവ് ബൈക്കിന് കവറിടുകയാണ്. കവറിനുള്ളിലേക്ക് പൂച്ച കയറി ഇരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കവര്‍ നല്ലരീതിയില്‍ മുറുക്കി ഇടാന്‍ ശ്രദ്ധിക്കണം.
വളര്‍ത്തുപൂച്ചയാണെങ്കില്‍ പൂച്ചയെ ട്രെയിന്‍ ചെയ്യിപ്പിക്കണം. പൂച്ചയ്ക്ക് മാന്തുന്നത് പൊതുസ്വഭാവമായതിനാല്‍ മാന്താനായി പ്രത്യേകം സജീകരണങ്ങളുണ്ടാക്കണം. ഒരു തൂണില്‍ കയര്‍ കെട്ടിയിടുന്നതാവും എറ്റവും മികച്ച മാന്തല്‍ ഉപകരണം.
പൂച്ചയെ അകറ്റാനായി സീറ്റില്‍ പൂച്ചക്കിഷ്ടമില്ലാത്ത വസ്തുക്കള്‍ വയ്ക്കാവുന്നതാണ്.
സീറ്റില്‍ നാരങ്ങയുടെ മണമുള്ള വസ്തുക്കള്‍ തളിച്ചിടുന്നത് പൂച്ചയെ അകറ്റും
വിനാഗിരിയും പൂച്ചക്കിഷ്ടമല്ല
മല്ലിയിലയും പുതീനയും പൂച്ചയ്ക്ക് ഇഷ്ടമല്ലാത്ത മണങ്ങളാണ്.
ഈ മണമുള്ള ദ്രാവകങ്ങള്‍ തളിച്ച തുണി സീറ്റിന് മുകളില്‍ വിരിക്കാവുന്നതാണ്.
കുരുമുളകിന്റെയും മുളകിന്റെയും മണമുള്ള വസ്തുക്കളും പൂച്ച ഇഷ്ടപ്പെടുന്നില്ല.
കഴിവതും വാഹനത്തിന്റെ സീറ്റിന് മുകളില്‍ കട്ടിത്തുണി വിരിച്ചിടുക.