Share this Article
നിസാൻ മാഗ്നറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ഈ മോഡലിന് വലിയ വിലക്കുറവ്
വെബ് ടീം
posted on 15-10-2024
2 min read
 Nissan Magnite

ഈ മാസം ആദ്യമാണ് നിസാൻ മാഗ്നറ്റിൻ്റെ ഏറ്റവും പുതിയ പതിപ്പ് ലോഞ്ച് ചെയ്തത്. ഇത്തരം ഒരു സാഹചര്യത്തിൽ വാഹനത്തിൻ്റെ പഴയ മോഡലിൻ്റെ വിൽപ്പന കൂട്ടാൻ വലിയ ഡിസ്കൗണ്ടുമായാണ് കമ്പനി രംഗത്ത് വന്നിരിക്കുന്നത്.

പ്രീ-ഫേസ്ലിഫ്റ്റ് മാഗ്നറ്റിന് കാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബെനഫിറ്റുകൾ, കോർപ്പറേറ്റ്, ലോയൽറ്റി ബോണസുകൾ എന്നിവ ഉൾപ്പെടുന്നു.

ഡീലർമാരിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്  നിസാൻ പ്രീ-ഫേസ്ലിഫ്റ്റ് മാഗ്നറ്റിന്റെ എൻട്രി-ലെവൽ, മിഡ്-ലെവൽ വേരിയന്റുകളിൽ 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്നു. ഹൈ-എൻഡ് വേരിയന്റുകളിൽ ഡിസ്കൗണ്ട് 60,000 രൂപ വരെ ആണ്..

അടുത്തിടെ ലോഞ്ച് ചെയ്ത മാഗ്നൈറ്റ് ഫേസ്ലിഫ്റ്റിന്റെ ആരംഭ വില 5.99 ലക്ഷം രൂപയാണ്.  പ്രീ-ഫേസ്ലിഫ്റ്റ് മോഡലിന് സമാനമായ വിലയാണ് ഇത്. എന്നാൽ ഉയർന്ന വേരിയൻ്റുകളുടെ വില പഴയ മോഡലുകളേക്കാൾ കൂടുതലാണ്. 11.11 ലക്ഷം രൂപ വിലയുള്ള ഉയർന്ന റേഞ്ച് CVT വേരിയൻ്റിൻ്റെ പുതിയ മോഡലിന് 11.50 ലക്ഷം രൂപയാണ്..

ഫേസ്ലിഫ്റ്റ് മോഡലിന്റെ അവതരണത്തോടെ വേരിയന്റ് നാമകരണം മാറ്റിയിട്ടുണ്ടെന്ന് ശ്രദ്ധിക്കുക. XE, XL, XV ട്രിമുകൾ Visia, Acenta, N-Connecta, Tekna എന്നിങ്ങനെ മാറ്റിയിരിക്കുന്നു.

മാഗ്നൈറ്റിന് 72hp, 96Nm, 1.0-ലിറ്റർ NA പെട്രോൾ എഞ്ചിനും 100hp, 160Nm മോട്ടറും പവർ നൽകുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് രണ്ടിലും സ്റ്റാൻഡേർഡാണ്. നാച്വറൽ ആസ്പരൻ്റ്  എഞ്ചിന് ഓപ്ഷണൽ 5-സ്പീഡ് AMT ലഭിക്കുന്നു, അതേസമയം ടർബോ-പെട്രോൾ എഞ്ചിന് CVT ഓപ്ഷൻ ലഭിക്കുന്നു.

സൂപ്പർ വളർച്ച നേടി ഫ്ലിപ്കാർട്ടിൻ്റെ സൂപ്പർ മണി


ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ആപ്പായ സൂപ്പർ മണി രണ്ട് മാസത്തിനുള്ളിൽ ഇടപാടുകളിൽ 10 മടങ്ങ് വർധനവ് രേഖപ്പെടുത്തി. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഡാറ്റ പ്രകാരം, സെപ്റ്റംബറിൽ സൂപ്പർ മണിയുടെ വാല്യൂ 26 മില്യൺ ആയി ഉയർന്നു, ജൂലൈയിൽ ഇത് 2.5 മില്യൺ ആയിരുന്നു.

ഇടപാടുകളുടെ വേഗതയേറിയ വളർച്ചയോടെ, സൂപ്പർ മണി ദേശീയ തലത്തിൽ രണ്ടാമത്തെ വലിയ UPI ആപ്പായി മാറിയിരിക്കുന്നു.


ആപ്പ് ഓഗസ്റ്റിൽ 11.6 മില്യൺ ഇടപാടുകൾ റിപ്പോർട്ട് ചെയ്തു. ഭക്ഷണം, യാത്ര തുടങ്ങിയ വ്യാപാര ഇടപാടുകളിൽ 5% വരെ ക്യാഷ്ബാക്ക് നൽകിയാണ് കമ്പനി ഈ വളർച്ച രേഖപ്പെടുത്തിയത്.

Flipkart Group's Super.Money Soars in UPI Market with 10x Growth in Two Months


Description: Flipkart Group's UPI app, Super.Money, has experienced exponential growth, achieving a 10-fold increase in transactions within just two months. With an impressive volume of 26 million transactions in September, the app has quickly climbed the UPI ranks, making it the tenth-largest UPI app. Discover how Super.Money's innovative features, including cashback offers and upcoming credit products, are revolutionizing the digital payment landscape.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article