ഹൈനസിന്റെയും സി ബി 350 ആര്‍ എസിന്റെയും വിജയക്കുതിപ്പുള്‍ തുടരുമ്പോള്‍ മാര്‍ക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കാന്‍ ഒരിക്കല്‍ കൂടി വരികയാണ് ഹോണ്ട ഇന്ത്യ. ആദ്യ രണ്ടു ബൈക്കുകളും റോയല്‍ എന്‍ഫീൽഡിനെ ഭയപ്പെടുത്തിയത് കുറച്ചൊന്നുമല്ല. നിലവില്‍ ഹണ്ടറും ക്ലാസിക്കുമാണ് ആര്‍ എസി നോടും ഹൈനസിനോടും മത്സരിക്കുന്ന എൻഫീൽഡ് ബൈക്കുകള്‍. എന്നാല്‍ ഹിമാലയനെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഹോണ്ട പുതിയ അവതാരത്തെ ഇറക്കുന്നത്.
പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് പുതിയ ഹോണ്ട അഡ്വെഞ്ചര്‍ ടൂറര്‍ തന്നെയായിരിക്കും എന്നാണ് വിവരങ്ങള്‍, ഹോണ്ടയുടെ വിജയ 350 സി സി ലോങ്ങ് സ്‌ട്രോക്ക് എഞ്ചിനില്‍ തന്നെയായിരിക്കും പുതിയ ബൈക്കും പുറത്തിറങ്ങാന്‍ സാധ്യത കൂടുതല്‍. നിലവില്‍ സെഗ്മെന്റ് വാഴുന്ന ഹിമാലയന് ഹോണ്ട ശക്തമായ പ്രതിയോഗിയെത്തന്നെയായിരിക്കും നല്‍കുക എന്നത് വ്യക്തമാണ്. ഹിമാലയന്‍ 450 ഇറക്കുവാന്‍ ഇതോടെ റോയല്‍ എന്‍ഫീല്‍ഡ് സമയം നീട്ടിയേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദീപാവലിയില്‍ ആയിരിക്കും ഹോണ്ടയുടെ പുതിയ ബൈക്കിന്റെ ലോഞ്ച്