Share this Article
മുടികൊഴിച്ചില്‍ അകറ്റാന്‍ തേങ്ങാപാല്‍; തേങ്ങാപാലും ഗുണങ്ങളും

മിക്ക ആളുകളെയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചില്‍. പരാമ്പരാഗത വഴിയിലൂടെ എങ്ങനെ ഇതിനൊരു ശാശ്വത പരിഹാരം കാണാമെന്ന ആലോചനയിലാണ് പലരും. തലയില്‍ തേങ്ങാപാല്‍ പുരട്ടി മുടികൊഴിച്ചില്‍ ഒഴിവാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പൊതുവേ തേങ്ങ, മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. തേങ്ങയില്‍ നിന്നെടുക്കുന്ന വെളിച്ചെണ്ണ പരമ്പരാഗതമായി മുടിയുടെ പല പ്രശ്നങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ച് വരുന്നതുമാണ്. തേങ്ങാപ്പാല്‍ ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് ചെയ്താല്‍ ഗുണം ലഭിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തേങ്ങാപ്പാലിലെ പല തരത്തിലെ പോഷകങ്ങള്‍ മുടിവേരുകളെ ശക്തിപ്പെടുത്തുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിയാനും നരയ്ക്കാനുമുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. തേങ്ങാപ്പാല്‍ ഈ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വരണ്ട മുടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന മികച്ച വഴിയാണ് ഇത്. തേങ്ങാപ്പാലിലെ ആരോഗ്യകരമായ ഫാറ്റ് മുടിയുടെ ആരോഗ്യത്തിന്, ശിരോചര്‍മത്തിന് ഏറെ ഗുണം നല്‍കുകയും ചെയ്യും.  


മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. മുടിയുടെ തിളക്കവും മിനുസവും വര്‍ദ്ധിപ്പിയ്ക്കാന്‍ മറ്റ് വഴികള്‍ പരീക്ഷിയ്ക്കേണ്ടതില്ല. തേങ്ങാപ്പാല്‍ പുരട്ടുന്നത് ഏറെ ഗുണം നല്‍കുകയും ചെയ്യും. താരന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഏറെ നല്ലതാണ് തേങ്ങാപ്പാല്‍. മുടി കൊഴിയാതിരിയ്ക്കാന്‍ മാത്രമല്ല, മുടി വളരാനും ഇതേറെ ഗുണം ചെയ്യുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories