Share this Article
image
ഒമിക്രോണ്‍ അണുബാധ തലച്ചോറിന്റെ ഘടനയെ മാറ്റിയേക്കാം ; പഠന റിപ്പോർട്ട് പുറത്ത്
Omicron infection may alter brain structure; The study report is out

ഒമിക്രോണ്‍ അണുബാധ തലച്ചോറിന്റെ ഘടനയെ മാറ്റിയേക്കാമെന്ന നിര്‍ണായക പഠനവുമായി എത്തിയിരിക്കുകയാണ് ചൈനയിലെ ഒരു സംഘം ഗവേഷകര്‍. ഒമിക്രോണ്‍ തലച്ചോറിലെ ഗ്രേ മാറ്റര്‍ ചുരുങ്ങുന്നതിന് കാരണമാകുമെന്നാണ് പുതിയ പഠനം. 

ഇടവേളയ്ക്കുശേഷം കോവിഡ് കേസുകള്‍ വീണ്ടും കൂടിവരുന്ന സാഹചര്യത്തിലാണ് കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന അണുബാധ തലച്ചോറിലെ ഗ്രേ മാറ്റര്‍ ചുരുങ്ങുന്നതിന് കാരണമാകുമെന്ന് ചൈനയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.ഒമിക്രോണ്‍ അണുബാധയുണ്ടായ 61 പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ്, ഓര്‍മയുമായി ബന്ധപ്പെട്ട ഇടത് പ്രിക്യൂനിയസിലെയും വലത് ലാറ്ററല്‍ ഒസിപിറ്റല്‍ മേഖലയിലെയും ഗ്രേമാറ്ററിന്റെ സാന്ദ്രതയും, വലത് ഹിപ്പോകാമ്പസിന്റെ വ്യാപ്തിയും ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയത്.

ഗ്രേ മാറ്ററിന്റെ സാന്ദ്രതയും സബ്കോര്‍ട്ടിക്കല്‍ ന്യൂക്ലിയര്‍ വോളിയം കുറയുന്നതും ഉത്കണ്ഠയും വൈജ്ഞാനിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കണ്ടെത്തലുകള്‍ വൈകാരികവും വൈജ്ഞാനികവുമായ സംവിധാനങ്ങളില്‍ ഒമിക്രോണ്‍ അണുബാധയുടെ സ്വാധീനം വെളിപ്പെടുത്തുന്നതായി ഗവേഷകര്‍ പറയുന്നു.ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article