കാൻസർ, ഒരുപക്ഷേ മനുഷ്യനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന രോഗം. മനുഷ്യ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവുകള്‍ ക്യാന്‍സറിന് കാരണമേയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്.
കാൻസർ എന്ന രോഗത്തിന്റെ പ്രധാന കാരണം നമ്മുടെ തന്നെ ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ്. കാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ ചില വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കുറവ് കാൻസർ സാധ്യതയെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ ഡിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വിറ്റാമിന്‍ സി , വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, ഒമേഗ 3 ഫാറ്റി ആസിഡും ഫോളേറ്റുമാണ് തുടങ്ങിയവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കാം.
അമിതമായ ക്ഷീണം, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയ്ക്ക് പുറമേ ചില കാൻസർ സാധ്യതകളെ കൂട്ടാനും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാകും. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി പ്രധാനമാണ്. കൂടാതെ ചില കാൻസറുകളുടെ സാധ്യതകളെ തടയാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റായി വിറ്റാമിന്‍ സി പ്രവര്‍ത്തിക്കും. ചില കാൻസർസാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നതാണ് വിറ്റാമിന്‍ ഇ. അതിനാല്‍ വിറ്റാമിന്‍ ഇയുടെ കുറവു പരിഹരിക്കാനായി നട്‌സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ എ രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിന്‍ എയും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുന്ന ഒരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കും. ഒമേഗ 3 ഫാറ്റി ആസിഡും ഇവയും ചില ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം. ഫോളേറ്റും ചില ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.