വേനല്‍ കാലത്തെ അപേക്ഷിച്ച് മഴക്കാലം ചര്‍മ്മത്തിന് കൂടുതല്‍ കരുതല്‍ ആവശ്യമില്ലാത്തസമയമാണ്. എന്നാല്‍ ചര്‍മസംരക്ഷണം പൂര്‍ണമായും ഒഴിവാക്കാനും സാധിക്കില്ല. മഴക്കാലത്ത് ചര്‍മ്മ സൗന്ദര്യം എങ്ങനെ നിലനിര്‍ത്താമെന്ന് നോക്കാം
- മഴക്കാലത്ത് മുഖത്ത് ആവികൊള്ളിക്കുന്നത് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നതിന് സഹായിക്കുന്നു. ഇത് മുഖത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും
- ചര്‍മത്തിന് അണുബാധ ഇല്ലാതിരിക്കാന്‍ മുഖത്ത് എണ്ണ പുരട്ടുന്നത് നല്ലതാണ്
- കുളിക്കുമ്പോള്‍ സോപ്പിന് പകരമായി ചെറുപയറുപൊടിയോ കടലപ്പൊടിയോ ഉപയോഗിക്കുന്നതാണ് നല്ലത്
- മഴക്കാവത്തുണ്ടാകുന്ന ചുണ്ടുകളുടെ വരള്‍ച്ച ഇല്ലാതാക്കാന്‍ ഉറങ്ങും മുന്‍പ് വെണ്ണപുരട്ടുന്നത് നല്ലതാണ്
- ദിവസവും തലകഴുകാതിരിക്കുക. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം തല കഴുകുക
- മുടിയില്‍ ഈര്‍പ്പം നില്‍ക്കുന്നത് താരന്‍, മുടിക്കായ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇവ ഇല്ലാതാക്കാന്‍ ഓയില്‍ മസാജ് ചെയ്ത് മുടി ആവി കൊള്ളിക്കുന്നത് നല്ലതാണ്
കൂടുതൽ ബ്യൂട്ടി ടിപ്സുകൾക്ക്
മഴക്കാലത്ത് ക്യാബേജ് കഴിച്ചാല്‍
മുഖ കാന്തിക്ക് ഐസ് ക്യൂബ്