സാധാരണയായി ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പൂക്കളില്‍ ഒന്നാണ് അരളി.ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനടക്കം അരളി പൂവ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിഷാംശമുള്ള ഈ സസ്യവും പൂവും ശരീരത്തിനകത്ത് എത്തിയാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും പൂക്കളത്തിനും അരളി പൂവ് തേടി പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ട്. എന്നാല്‍ ഈ സംസ്യം മനുഷ്യ ശരീരത്തിലെത്തിയാല്‍ ഹാനികരമാണെന്നാല്‍ കണ്ടെത്തല്‍.
ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങള്‍ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാല്‍ തന്നെ വിഷബാധ ഉണ്ടാകാം.
തലകറക്കം ഛര്‍ദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാല്‍ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും മറ്റ് വിഷബാധ ലക്ഷണങ്ങളായ ഉയര്‍ന്ന ഹൃദയ മിടുപ്പ് തലവേദന ബോധക്ഷയം തളര്‍ച്ച എന്നിവയെല്ലാം ഉണ്ടാവുകയും ചെയ്യുന്നു. വിഷാംശം ഉള്ളില്‍ ചെന്നു എന്ന് സംശയം ഉണ്ടായാല്‍ എത്രയും വേഗം വൈദ്യസഹായം തേടുകയും വേണം.