Share this Article
കൊളസ്‌ട്രോള്‍ കൺട്രോളിലാക്കാം ,സിംപിളായി

ജീവിതശൈലി രോഗങ്ങളില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗമാണ് കൊളസ്‌ട്രോള്‍. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളടക്കം സൃഷ്ടിക്കുന്ന ഇത് ശ്രദ്ധിച്ചില്ലെങ്കില്‍  നമ്മുടെ ജീവന് തന്നെ ഭീഷണിയാകും.

വറുത്തതും പൊരിച്ചതുമായ ഇഷ്ട ഭക്ഷണങ്ങള്‍ മുന്നിലെത്തുമ്പോഴും കൊളസ്‌ട്രോള്‍ എന്ന വില്ലന്‍ കാരണം പലര്‍ക്കും അതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. ജീവന് തന്നെ ഭീഷണിയായി മാറുന്ന കൊളസ്‌ട്രോള്‍  നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.  ഭക്ഷണ രീതിയിലൂടെ തന്നെയാണ് കൊളസ്‌ട്രോള്‍  നിയന്ത്രിക്കാന്‍ സാധിക്കുക. കൊളസ്‌ട്രോളിന് കാരണമാകുന്ന ചിലത് ഉപേക്ഷിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന  ചിലത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും കൊളസ്‌ട്രോളിനെ വളരെ നാച്ച്വറലായി നിയന്ത്രിക്കാന്‍  സാധിക്കുന്നതാണ്.  കൊളസ്‌ട്രോള്‍  നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍  ഉള്‍പ്പെടുത്തേണ്ട  ചിലതിനെക്കുറിച്ചാണ് ഇനി പറയാന്‍  പോകുന്നത്.  

ഗ്രീന്‍  ടീ,  ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഗ്രീന്‍ ടീ  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും.ബാക്ക് ടീ അഥവാ കട്ടന്‍ ചായ. ഏത് ചായയാണെങ്കിലും മധുരം ഒഴിവാക്കി കഴിക്കുന്നതാണ് നല്ലത്. അമിതമായി കുടിക്കുകയും അരുത്. ദിവസത്തില്‍ രണ്ട് കപ്പ്- പരമാവധി മൂന്ന് കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് -ബിപിയും കൊളസ്‌ട്രോളുമെല്ലാം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കുന്നൊരു പാനീയമാണ്നാരങ്ങ വെള്ളം- ചെറുനാരങ്ങ വെള്ളം ദിവസവും രാവിലെ കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച് ജ്യൂസ് -ഓറഞ്ച് അടക്കമുള്ള സിട്രസ് ഫ്രൂട്ട്‌സിലുള്ള 'ഹെസ്‌പെരിഡിന്‍', 'പെക്ടിന്‍' എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ധമനികള്‍ കട്ടിയായി വരുന്നതിനെ തടയുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article