Share this Article
വേനൽ കാലചർമ്മ സംരക്ഷണം ; അറിയേണ്ടതെല്ലാം
വെബ് ടീം
posted on 04-05-2024
1 min read

ശൈത്യകാലത്ത് നിന്ന് വേനല്‍കാലത്തിലേക്ക് നീങ്ങുമ്പോള്‍, നാം നമ്മുടെ ചര്‍മത്തെ പരമാവധി സൂക്ഷിക്കേണ്ടതുണ്ട്. ചൂട് ഉയരുന്നതിനോടൊപ്പം ചര്‍മത്തിനും മുടിക്കും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചേക്കാം. അതുകൊണ്ട് നാം അതിനെ പരിപാലിക്കേണ്ടതുണ്ട്. നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ആണ് ഇനി വിവരിക്കുന്നത്.

ഇടയ്ക്കിടെ മുഖം കഴുകണം

ദിവസത്തില്‍ രണ്ടോ മൂന്നോ തവണ മുഖം കഴുകുന്നത് നല്ലതാണ്. അത് മുഖത്തെ എണ്ണമയം മാറ്റാന്‍ സഹായിക്കും. ക്രീം ബേസ്ഡ് ആയിട്ടുളള പ്രൊടക്റ്റ്‌സ് ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്റ്റര്‍സ് പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്ന പ്രൊടക്റ്റ്‌സ് ഉപയോഗിക്കാന്‍ ശ്രമിക്കുക.

സണ്‍സ്‌ക്രീന്‍ ക്രീം നിര്‍ബന്ധമായി ഉപയോഗിക്കുക

പുറത്തിറങ്ങുന്നതിനു മുന്‍പ് ഉറപ്പായിട്ടും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. അതു നമ്മുടെ ചര്‍മ്മതിനു കൂടുതല്‍ സംരക്ഷണം നല്‍കും. അതുപോലെ തന്നെ ലിപ് ഭാമും നമ്മുടെ കയ്യില്‍ ഉണ്ടാവേണ്ടതാണ്.

ധാരാളം വെള്ളം കുടിക്കണം

നാം എല്ലാരും മറന്നു പോകുന്ന കാര്യം ആണിത്. ഈ ചൂട് കാലത്ത് നിര്‍ബന്ധമായും വെള്ളം കുടിക്കണം.അത്‌പോലെ തന്നെ ജ്യൂസുകളും നാളികേര വെള്ളങ്ങളും കുടിക്കണം. വെള്ളമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കണം. പുറത്ത് ഇറങ്ങുംബോള്‍ നമ്മുടെ കയ്യില്‍ വെള്ളംകുപ്പി ഒറപ്പായും കരുതണം.

ഫേസ് മാസ്‌ക്ക് ഉപയോഗിക്കുക

വെയില്‍ കൊള്ളുന്നതിനെ തുടര്‍ന്ന് മുഖത്തില്‍ ഏണ്ണമയം ഉണ്ടാവാം. അതുകൊണ്ടു ഹൈട്രേറ്റിങ്ങ് ഫേസ്മാസ്‌ക്കുകള്‍ ഉപയോഗിക്കുക.ടാന്‍ മാറുന്നതിനു വേണ്ടി  കോഫി ഫേസ്മാസ്‌ക്കുകള്‍ ഉപയോഗിക്കുക.അതുപോലെ തന്നെ പുറത്ത് ഇറങ്ങുമ്പോള്‍ കുട കയ്യില്‍ കരുതണം.

നേരായ മൊയ്‌സ്ചറായ്‌സര്‍ ഉപയോഗിക്കുക

വേനല്‍ ചൂട് കാരണം ചര്‍മം പെട്ടന്നു തന്നെ ട്രൈ ആവും. കൃത്യമായി മൊയ്‌സ്ചറായ്‌സ് ചെയ്താല്‍ ട്രൈ ആവുന്നത് ഒഴിവാക്കാം. ചുണ്ട് ട്രൈ ആവാണ്ടിരിക്കാന്‍ ലിപ് ഭാമുകള്‍ ഉപയോഗുക്കുക. ജെല്‍ മൊയ്‌ല്ചറായ്‌സര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories