Share this Article
image
Cabbage Dosa Recipe: കാബേജ് ദോശ എളുപ്പത്തിൽ ഉണ്ടാക്കാം; ഗംഭീര രുചി!
വെബ് ടീം
posted on 13-07-2023
9 min read
Cabbage Dosa Recipe:  Dosa For Break Fast ; Dosa Recipe

 Cabbage Dosa Recipe: മസാല ദോശ ( Masala Dosa), റവ ദോശ(Rava Dosa) , ഒനിയൻ ദോശ (Onion Dosa) അങ്ങനെ ദോശകളിൽ പലതരം വെറൈറ്റികൾ  പരീക്ഷിച്ചിട്ടുള്ളവരാണ് നമ്മൾ. ഇവയൊക്കെ പുറത്ത് നിന്ന് കഴിക്കുമെങ്കിലും വീട്ടിൽ അധികം പരീക്ഷണങ്ങൾക്ക് നമ്മൾ മുതിരാറില്ല. പരീക്ഷണം നടത്തി ബ്രേക്ക് ഫാസ്റ്റ് (Break Fast) നശിപ്പിച്ച് പട്ടിണി ഇരിക്കണ്ടല്ലോ എന്ന ചിന്ത തന്നെയാണ് ഇതിന് കാരണം. എന്നാൽ നിങ്ങളുടെ അടുക്കളിയിൽ പരീക്ഷിക്കാവുന്ന ഒരു ഐറ്റമാണ് കാബേജ്  ദോശ.  അടുക്കളയിൽ ചെന്ന് ഒന്ന് വെറൈറ്റി പിടിക്കണമെന്ന് ആഗ്രഹിക്കുവർക്ക്, കാബേജ് ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞുതരാം.

ചേരുവകൾ

അരി - 2 കപ്പ്

വറ്റൽ മുളക് - 2

സവാള - 1

ജീരകം - 2 ടീ സ്പൂൺ

പുളി - ഒരു നെല്ലിക്ക വലുപ്പം

മല്ലിയില - ആവശ്യത്തിന്

കാബേജ് - 1 കപ്പ്

തേങ്ങ ചിരകിയത് - 1 കപ്പ്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

എങ്ങനെ തയ്യാറാക്കാം

കുതിർത്ത് വച്ച അരിക്കൊപ്പം ജീരകം, മല്ലിയില,  ചിരകിയ തേങ്ങ, പുളി എന്നിവ അരച്ചെടുക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കുക. ഇത് ഒരു പാത്രത്തിലാക്കിയതിന് ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാളയും കാബേജും ചേർക്കുക. ഇനി ദോശകല്ലിൽ വച്ച് ദോശ ചുട്ടെടുക്കാം. തേങ്ങാ ചട്നിക്കൊപ്പം രുചികരമായി ഈ ദോശ ആസ്വദിക്കാം.

കാബേജ് ദോശ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കാബേജ് ഫൈബറുകളാൽ സമ്പുഷ്ടമാണ്. സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകൾ കാബേജ് കഴിക്കുന്നത് നല്ലതാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ നിർബന്ധമായും ഭക്ഷണത്തിൽ കാബേജ് ഉൾപ്പെടുത്തണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories