ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിലൊന്നാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. എന്നാല്‍ വിറ്റാമിന്‍ ഡി അധികമായി ശരീരത്തിലെത്തുന്നത് ഗുണകരമല്ല.
ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നിങ്ങനെ നിരവധി ഗുണങ്ങളുണ്ട് വിറ്റാമിന്‍ ഡി ക്ക. എന്നാല്‍ വിറ്റാമിന്‍ ഡി അധികമായി ശരീരത്തിലെത്തിയാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളില്‍ വയറിളക്കത്തിനും വരെ ഇത് വഴിവയ്ക്കാം. ഇവയ്ക്ക് പുറമേ വിറ്റാമിന്‍ ഡി കൂടൂതലായി ശരീരത്തില്‍ എത്തുന്നത് വൃക്കരോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വൃക്കരോഗങ്ങളുള്ള ആളുകള്‍ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ചേര്‍ക്കുന്നതിന് മുമ്പ് നിര്‍ബഡമായും ഡോക്ടറെ സമീപിക്കേണ്ടതാണ്. വിറ്റാമിന്‍ ഡിയുടെ വര്‍ധന വൃക്കയില്‍ കാല്‍സ്യം അടിഞ്ഞുകൂടാനും കാരണമാകുന്നു.
കാല്‍സ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകളെയും ബാധിക്കും. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അതെസമയം 1-70 വയസ്സിനിടയിലുള്ളവര്‍ ഒരു ദിവസം 15 mcg വിറ്റാമിന്‍ ഡി കഴിക്കണമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കുന്നത്. ഡോക്ടറുടെ സപ്ലിമെന്റുകള്‍ ഇല്ലാതെ ഒരിക്കലും ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിക്കാന്‍ പാടില്ല.