Share this Article
രക്തപരിശോധനയിലൂടെ വിഷാദാവസ്ഥ നിര്‍ണയിക്കാന്‍ കഴിയുമോ ?
Scientist find a new method to find Depression through blood test

വിഷാദാവസ്ഥ കൃത്യമായി നിര്‍ണയിക്കാന്‍ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകര്‍. രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗികളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്.

യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണ്‌ പഠനത്തിനു പിന്നില്‍. രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗികളെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്.ഡിപ്രസീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവ എളുപ്പത്തില്‍ തിരിച്ചറിയാനാകും.

ചില വ്യക്തികളില്‍ മാനസികമായുണ്ടാകുന്ന പ്രയാസങ്ങളാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. എപ്പോഴും വിഷാദത്തോടെ ഇരിക്കുന്ന അവസ്ഥയാണിത്. ഉന്മേഷക്കുറവ്, ആത്മവിശ്വാസമില്ലായ്മ എന്നിവയും ഇവരില്‍ കാണാന്‍ കഴിയും.

ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലെയുള്ള വിഷാദാവസ്ഥയാണ് ഡിപ്രസീവ് ഡിസോര്‍ഡറും. ഏതെങ്കിലും പ്രത്യേക കാര്യങ്ങളില്‍ അല്ലെങ്കില്‍ സാഹചര്യങ്ങളില്‍ അകപ്പെടുമ്പോള്‍ സ്ഥിരമായുണ്ടാകുന്ന മാനസികബുദ്ധിമുട്ടുകളാണ് ഡിപ്രസീവ് ഡിസോര്‍ഡര്‍. ഇത്തരത്തിലുള്ള വിഷാദാവസ്ഥ ഏഴു ദിവസത്തോളം നീണ്ടുനില്‍ക്കാം. ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നും രോഗാവസ്ഥയെ വിളിക്കാറുണ്ട്.

രക്തപരിശോധനയിലൂടെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതോടെ ഇത്തരം അവസ്ഥകളിലുള്ളവര്‍ക്ക് ചികിത്സയും ആവശ്യമായ മാനസികപിന്തുണയും ലഭ്യമാക്കാന്‍ സാധിക്കും.ലോക ജനസംഖ്യയില്‍ 40 ശതമാനത്തോളം ആളുകള്‍ പലവിധത്തിലുള്ള വിഷാദരോഗങ്ങളും മാനസികപ്രയാസങ്ങളും അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories