Share this Article
image
ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനുമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളിതാ
Here are some drinks to include in your diet for memory and intelligence

മനുഷ്യശരീരത്തിലെ  ഏറെ പ്രധാനപ്പെട്ട അവയവങ്ങളില്‍  ഒന്നാണ് തലച്ചോര്‍. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനുമായി ഡയറ്റില്‍  ഉള്‍പ്പെടുത്തേണ്ട  ചില പാനീയങ്ങളുണ്ട്.  അത് ഏതൊക്കെ എന്ന് നോക്കാം.  

പ്രായം കൂടിവരുമ്പോള്‍ ഓര്‍മ്മശക്തി കുറയാനും മറവിയുണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. അത്തരം മറവിയുടെ സാധ്യതയെ ലഘൂകരിക്കാനും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയമാണ് 

മാതളം ജ്യൂസ്

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും. 

ഓറഞ്ച് ജ്യൂസ് 

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

അവക്കാഡോ ജ്യൂസ്

ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ ജ്യൂസും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ബെറി ജ്യൂസ്  

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍. അതിനാല്‍ ബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ് 

വിറ്റാമിന്‍ സിയും വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഗ്രീന്‍ ടീ 

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാനും  തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. 

മഞ്ഞള്‍ ചായ

മഞ്ഞളിലെ കുര്‍കുമിന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അതിനാല്‍ മഞ്ഞള്‍ ചായയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories