ഹൃദയ സംബന്ധമായ രോഗങ്ങള്‍ പലപ്പോഴും ജീവന് തന്നെ ഭീഷണിയാണ്. പ്രത്യേഗിച്ച് ശൈത്യകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഏറെ ശ്രദ്ധിക്കണം. ഈ സീസണില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഋതുക്കള്‍ മറുന്നതിന് അനുസരിച്ച് അസുഖങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. തണുപ്പ് കാലത്ത് പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ സര്‍വ്വസാധാരണയാണ്. എന്നാല്‍ ശൈത്യകാലത്ത് ആളുകളില്‍ ഹൃദയസ്തംഭനമുണ്ടാകുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നു എന്നാണ് പുതിയ പഠനങ്ങല്‍ പറയുന്നത്. തണുപ്പ് കാരണം ആളുകളിലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും ജീവിതരീതിയും ഭക്ഷണരീതിയും മാറുന്നതുമാണ് പ്രധാനമായും ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കാന്‍ കാരണം.
തണുത്ത കാലാവസ്ഥ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുകയും രക്ത സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിന്റെയും മസ്തിഷ്‌കാഘാതത്തിന്റെയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. തണുപ്പുള്ള സമയത്ത് ശരീരതാപനില നിലനിര്‍ത്താന്‍ നമ്മുടെ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനായി ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ശൈത്യകാലത്ത് വ്യായാമം ഏറ്റവും പ്രധാനമാണ്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ലഘുവായ വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
നിരന്തരം സമ്മര്‍ദം നിറഞ്ഞ ജീവിതശൈലിയുള്ളവര്‍ സ്ട്രെസ് മാനേജ്മെന്റിലും ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ച പച്ചക്കറികള്‍, പരിപ്പ്, ധാന്യങ്ങള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. ശൈത്യകാലത്ത് പൊതുവെ ദാഹം കുറവാണ്. ഈ സീസണില്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കണം. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമകുറവ,് അമിതമായ മദ്യപാനം പുകവലി, കഠിനമായ ശാരീരിക അധ്വാനം തുടങ്ങിയവ മാനസിക സമ്മര്‍ദവും ഹൃദയസ്തംഭന സാധ്യതയും കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.