ലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ് ദി ചില്‍ഡ്രന്‍ എന്ന് അന്താരാഷ്ട്ര സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടത്.
ഡങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് യു.കെ ആസ്ഥാനമായ അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചില്‍ഡ്രന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.റിപ്പോര്‍ട്ട പ്രകാരം 2023ല്‍ 20 രാജ്യങ്ങളിലുമായി 5,500 പേരാണ് ഡെങ്കിപ്പനി മൂലം മരണമടഞ്ഞത്. എല്ലാ കേസുകളും കൃത്യമായി രേഖപ്പെടുത്താത്തതിനാല്‍ മരണസംഖ്യ ഇതിലും കൂടുതലാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബംഗ്ലാദേശാണ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യം. ജനുവരി മുതല്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് അവിടെ ഡെങ്കിപ്പനി ബാധിതിച്ചത്.
മരണമടഞ്ഞ 1598 പേരില്‍ 160 പേരും കുട്ടികളാണ്. ഡെങ്കിപ്പനി നിവാരണത്തിന് ഗ്രാമങ്ങളിലും നഗരങ്ങളിലും കമ്മ്യൂണിറ്റി തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കൊതുക് നിര്‍മാര്‍ജനവും ഡെങ്കിപ്പനി നിര്‍ണയവും അതിന്റെ ചികിത്സയും ഉറപ്പാക്കാന്‍ സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും സേവ് ദി ചില്‍ഡ്രന്‍ വക്താവ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി വര്‍ധിക്കാന്‍ കാരണമാകുന്നു. ഈ സഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.