വീട്ടിൽ കറികൾ ഉണ്ടാക്കുമ്പോൾ നമ്മളെല്ലാവരും രുചി വർദ്ധിപ്പിക്കുന്നതിനായി ചേർക്കുന്ന ഒന്നാണല്ലോ ചെറിയുള്ളി. അത് വെജ് ആയാലും നോൺ വെജ് ആയാലും അങ്ങനെതന്നെ. എന്നാൽ നമ്മളിൽ പലർക്കും ചെറിയുള്ളിയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് അറിയില്ല.
ഒരു പിടി ചെറിയുള്ളി വയറിൽ എത്തിയാൽ രോഗങ്ങളായ രോഗങ്ങളൊക്കെ പമ്പ കടക്കാൻ അതു മതി.ചെറിയുള്ളിയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് മികച്ച ഔഷധമാണ് ചെറിയുള്ളി.
കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. അയൺ , കോപ്പർ, പ്രോടീൻ, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ B എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ചെറിയുള്ളി കഴിക്കുന്നതിലൂടെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിനെ പോലും ചെറുക്കാൻ സാധിക്കും.
അനീമിയ ചെറുക്കുന്നതിനും ചെറിയുള്ളി ഫലപ്രദമാണ്. അതിനായി ചെറിയുള്ളിയും ശർക്കരയും ചേർത്ത് കഴിക്കാവുന്നതാണ്. ചെറിയുള്ളി ചേർത്ത് കാച്ചിയ എണ്ണ മുടികൊഴിച്ചിൽ കുറക്കുകയും ഇതിന്റെ നീര് തലയിൽ തേക്കുന്നത് താരൻ മാറാൻ സഹായിക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവിന് ചെറിയുള്ളി ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ഗുണം ചെയ്യും.ചെറിയുള്ളിയും കടുകെണ്ണയും ചേർത്തരച്ച് വേദനയുള്ളിടത്ത് പുരട്ടിയാൽ വാത രോഗം കൊണ്ടുള്ള വേദന ശമിക്കും. തേനും ചെറുള്ളി നീരും ചേർത്ത് കഴിച്ചാൽ ശ്വാസകോശ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. രക്തക്കുഴലിലെ ബ്ലോക്ക് നീക്കുന്നതിനും ചെറിയുള്ളി ഫലപ്രദം തന്നെ