Share this Article
image
ആരോഗ്യ സംരക്ഷണത്തിന് ഉണക്ക മുന്തിരി
Raisins for health protection

ഉണക്കമുന്തിരി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലഹാരങ്ങളിലോ പായസത്തിലോ രുചിക്കായി ചേര്‍ക്കുന്നതിനപ്പുറം ഉണക്കമുന്തിരിക്ക് ഒരുപാട് ഗുണങ്ങളുണ്ട്.എന്നാല്‍ ഇവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. . 

ഉണക്കമുന്തിരിയില്‍ പൊട്ടാസിയം, വിറ്റാമിന് സി, കാല്‍സ്യം, വിറ്റാമിന്‍ ബി 6, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഉണക്ക മുന്തിരിയിലെ പൊട്ടാസ്യം, ഫൈബര്‍, ഫിനോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.രക്തത്തിലടങ്ങിയ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഉണക്കമുന്തിരിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പുറമെ കരളിലെ ചില ബയോകെമിക്കല്‍ പ്രക്രിയകള്‍ക്കും ഉണക്കമുന്തിരി സഹായിക്കും. ഉണക്കമുന്തിരിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. മലബന്ധം തടയുന്നതിനും രാവിലെ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

കാറ്റെച്ചിന്‍ എന്ന ആന്റി ടോക്‌സിഡന്റ് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതുവഴി രക്ത സമ്മര്‍ദ്ദം കുറയുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്കമുന്തിരി സഹായിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories