Share this Article
Union Budget
വിഷാദ രോഗത്തിന് വ്യായാമം ഗുണംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍
Exercise has been reported to be beneficial for depression

വിഷാദ രോഗത്തിന് വ്യായാമം ഗുണംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രണ്‍ഡിയേഴ്‌സ് ഓഫ് സൈക്യാട്രി എന്ന ജേര്‍ണല്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മര്‍ദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം.ജീവിതം തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ട് തളര്‍ന്നുപോകുന്ന വിഷാദ രോഗത്തെ ആദ്യം തന്നെ കണ്ടെത്തി ചികില്‍സിക്കേണ്ടത് അത്യാവശ്യമാണ്.വിഷാദ രോഗത്തിന് വ്യായാമം ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമല്ല തലച്ചോറിന്റെ മാറ്റത്തിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് .വിഷാദ രോഗത്തിനടിമപ്പെട്ട കുറച്ചാളുകളിലാണ് പഠനം നടത്തിയത്. വിഷാദരോഗികളായ 41 ആളുകളെ മൂന്ന് ആഴ്ച്ചത്തെ വ്യായാമങ്ങള്‍ക്ക് വിധേയരാക്കി. വിഷാദ രോഗം ബാധിച്ചവര്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള തലച്ചോറിന്റെ കഴിവ് സാധാരണ ആളുകളേക്കാള്‍ കുറവായിരിക്കും. വിഷാദരോഗികള്‍ പലപ്പോഴും മടികാണിക്കുകയും ശാരീരികമായി നിഷ്‌ക്രിയരായിരിക്കുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സാധാരണ ആളുകളെ പോലെ ഇവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരില്‍ വിഷാദം കുറയുന്നതായും പഠനം കണ്ടെത്തി. രോഗികളിലെ ഭയം മാറുന്നതായും ജീവിതത്തില്‍ ഉത്സാഹം വര്‍ദ്ധിച്ച് , സാമൂഹികമായി ഇടപെടുന്നതായും പഠനത്തില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article