Share this Article
എന്താണ് വെസ്റ്റ്‌ നൈൽ പനി? ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്
വെബ് ടീം
posted on 07-05-2024
1 min read
West Nile Fever: Understanding the Mosquito-Borne Illness

ക്യൂലക്സ് കൊതുകുകൾ വഴി പരത്തുന്ന വൈറസാണ് വെസ്റ്റ് നൈല്‍.  ഈ വൈറസ് ആണ്  വെസ്റ്റ് നൈല്‍ പനിക്ക് കാരണം. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് കേരളത്തിൽ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ മലപ്പുറം ജില്ലയില്‍ 6 വയസുകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരണമടഞ്ഞിരുന്നു. 2022ൽ  തൃശ്ശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഇപ്പോൾ കോഴിക്കോടും വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടുണ്ട്. 


വെസ്റ്റ് നൈല്‍ പനി; രോഗ ലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് വെസ്റ്റ് നൈല്‍ പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ മിക്ക ആളുകളിലും ഇത്തരം രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. ജപ്പാൻ ജ്വരത്തിന് വാക്സിനുകൾ ലഭ്യമാണ് എന്നാൽ  വൈസ്റ്റ് നൈല്‍ പനിക്ക് ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം.

വെസ്റ്റ് നൈല്‍ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?

രോഗ ലക്ഷണം കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തുടങ്ങിയാൽ രോഗത്തെ നേരിടാം. സ്വയം ചികിത്സ രോഗത്തെ കൂടുതൽ സങ്കീർണ്ണമാക്കും.കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം.

ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്.

West Nile Fever: Understanding the Mosquito-Borne Illness

West Nile fever is a mosquito-borne viral infection, but don't worry, most people infected show no symptoms! Learn about the virus, its transmission, potential risks, and how to stay protected.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories