മഴക്കാലത്ത് നമ്മുടെ പ്രതിരോധശേഷി കുറയുകയും, അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നാം എന്തൊക്കെ കഴിക്കണം കുടിക്കണം എന്നതില്‍ ശ്രദ്ധ അത്യാവശ്യമാണ്.മഴക്കാലത്ത് ഇലക്കറികള്‍ കഴിക്കരുതെന്ന് പറയാറുണ്ട്, എന്നാല്‍ എല്ലാ ഇലക്കറികളും കഴിക്കരുതെന്നല്ല, കാബേജ്,ചീര,കോളീഫ്‌ളവര്‍ എന്നിവയാണ് കഴിക്കാന്‍ പാടില്ലാത്ത ഇലകള്‍.
കാബേജ് പല മടങ്ങുകളുള്ള പച്ചക്കറിയാണ്, മഴക്കാലത്ത് സൂര്യപ്രകാശത്തിന്റെ അഭാവം മൂലം ഇലകളില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ അതിനുള്ളില്‍ പലതരം ബാക്ടീരിയകള്‍, ഫംഗസുകള്‍,പ്രാണികള്‍, പുഴുക്കള്‍ എന്നിവ ഇതിനുള്ളില്‍ വളരാന്‍ കാരണമാകുന്നു.കാണാന്‍ കഴിയാത്തതും ചൂടാക്കിയാലും പോകാത്തതരം അണുബാധകള്‍ നമ്മുടെ ശരീരത്തിലെത്തുകയും രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയും ഉണ്ട്.