വേനല്‍ക്കാലത്തെ ഉയര്‍ന്ന ഊഷ്ണതരംഗ പശ്ചാതലത്തില്‍ ആരോഗ്യസംരക്ഷണത്തോടൊപ്പം ചര്‍മ ശുസ്രൂഷയും അനുവാര്യമാണ്. അമിതമായ വിയര്‍പ്പ് മൂലം ചര്‍മം എണ്ണമയമുള്ളതായി തീരുന്നതും സൂര്യാഘാതം ഏല്‍ക്കുന്നതും സ്ത്രീകളില്‍ വളരെ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയമാണ്. എന്നാല്‍ വിഷമിക്കേണ്ട, ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ചില ലളിതമായ ടിപ്പുകളിതാ.
ചേരുന്ന ക്ലെന്‍സര്‍ ഉപയോഗിക്കുക
വേനല്‍ക്കാലത്ത് ചര്‍മത്തിലെ സെബം ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ കഴിയുന്ന പ്രത്യേഗിച്ച് ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ചേരുവകള്‍ അടങ്ങിയിരിക്കുന്ന ഒന്ന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവ ചര്‍മത്തിലെ അധിക എണ്ണയെ ഇല്ലാതാക്കാന്‍ സഹായിക്കും.
നേരിയ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക
ചര്‍മത്തില്‍ വളരെ ഭാരം കുറഞ്ഞ തരത്തിലുള്ള എന്നാല്‍ ദീര്‍ഘനേരം നിലനില്‍ക്കുന്ന വെള്ളമോ ജെല്‍ അടിസ്ഥാനമായതോന്ന് തിരഞ്ഞെടുക്കുക.
സണ്‍സ്‌ക്രീന്‍ മറക്കാതെ ഉപയോഗിക്കുക
മോയ്‌സ്ചറൈസര്‍ പോലെ തന്നെ ചര്‍മ്മത്തിനിണങ്ങുന്ന ഒന്ന് തിരഞ്ഞെടുക്കുക.
ഫേയ്‌സ് മാസ്‌ക്കുകള്‍ ഉപയോഗിക്കുക
കളിമണ്ണ് അടിസ്ഥാനമാക്കിയ ഫേയ്‌സ് മാസ്‌ക്കുകള്‍ ചര്‍മത്തിലെ അമിതമായ എണ്ണയെ വലിച്ചെടുത്ത് മുഖത്തെ വൃത്തിയാക്കാന്‍ സഹായിക്കുന്നു.
ധാരാളം വെള്ളവും ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളും ഉപയോഗിച്ച് എപ്പോഴും ഹൈഡ്രെറ്റഡ് ആയി വക്കാന്‍ ശ്രദ്ധിക്കുക. പുറത്തെക്ക് പോകുമ്പോള്‍ കുട ഉപയോഗിക്കുന്നതും ചര്‍മത്തെ കൂടുതല്‍ സംരക്ഷിക്കാന്‍ സഹായിക്കും.