പുകവലി ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുകവലിക്കുന്നയാളെപ്പോലെ തന്നെ സമീപത്തു നിന്നു ശ്വസിക്കുന്നയാള്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. എന്നാല്‍ പുകവലിശീലം മസ്തിഷ്‌കത്തെ ചുരുക്കുമെന്നാണ് പുതിയ പഠനം.
പുകവലി ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുകവലിക്കുന്നയാളെപ്പോലെ തന്നെ സമീപത്തു നിന്നു ശ്വസിക്കുന്നയാള്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. ഹൃദയത്തേയും ശ്വാസകോശങ്ങളേയും പുകവലി ബാധിക്കുമെന്നത് മിക്കവര്‍ക്കും അറിയുന്ന കാര്യമാണ്. പുകവലിശീലം മസ്തിഷ്‌കത്തെ എന്നെന്നേക്കുമായി ചുരുക്കുമെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്.
പുകവലി നിര്‍ത്തുന്നതിലൂടെ മസ്തിഷ്‌കകോശങ്ങള്‍ ചുരുങ്ങുന്നത് പ്രതിരോധിക്കാമെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ബയോളജിക്കല്‍ സൈക്യാട്രി ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലി ശീലമുള്ളവരില്‍ വൈജ്ഞാനിക അപചയവും അല്‍ഷിമേഴ്‌സ് സാധ്യതയും കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. പ്രായം കൂടുന്നത് മസ്തിഷ്‌കത്തെ ബാധിക്കുന്ന ഘടകമാണെങ്കിലും പുകവലിശീലം മസ്തിഷ്‌കത്തെ അകാലവാര്‍ധക്യത്തിലേക്ക് നയിക്കുമെന്നും പഠനത്തിലുണ്ട്.
പുകവലിശീലം എത്രത്തോളം കൂടുതലാണോ അത്രത്തോളം മസ്തിഷ്‌കവും ചുരുങ്ങുകയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പ്രായമാകുന്നത് ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്നത് എങ്ങനെയാണോ ആ വിധത്തില്‍ പുകവലിശീലവും സാധ്യത കൂട്ടുകയാണെന്ന് ഗവേഷകര്‍ പറയു