Share this Article
image
തിരിച്ചെത്തുന്ന ക്രിസ്റ്റ മുതൽ മാരുതി ഫ്രോങ്സ് വരെ; ഏപ്രിലിൽ നിരത്തിലിറങ്ങുന്ന കാറുകൾ
വെബ് ടീം
posted on 30-03-2023
2 min read
Maruti Fronx  to MG Comet EV; New car launches in India in April 2023

ഏപ്രിൽ ആകുന്നതോടെ രാജ്യത്തെ വാഹന വിപണി ശക്തമായ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് സൂചനകൾ. നിരവധി കാറുകൾ ആണ് പുതിയ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ മാസത്തിൽ നിരത്തിൽ ഇറങ്ങുന്നത്. എസ് യു വികൾ മുതൽ കുഞ്ഞൻ ഇലക്ട്രിക് കാർ വരെ 2023 ഏപ്രിലിൽ വിപണിയിൽ എത്തുന്നുണ്ട്. അവ ഏതൊക്കെ ആണെന്ന് നോക്കാം. 

മാരുതി ഫ്രോങ്സ് ( Maruti Fronx)

 ഈ വർഷം മാരുതിയിൽ നിന്ന് ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണ് മാരുതി ഫ്രോങ്സ് (Maruti Fronx). മാരുതിയുടെ തന്നെ ജനപ്രിയ കാർ ആയ ബലേനോ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള ഏറ്റവും പുതിയ കാർ ആണ് ഇത്. മോഡലിന്റെ ലോഞ്ച് തീയതി മാരുതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ ഈ കാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ 2023-ൽ കമ്പനി തങ്ങളുടെ രണ്ട് പുതിയ എസ്‌യുവികളായ ജിംനി, ഫ്രോങ്സ് എന്നിവ പ്രദർശിപ്പിച്ചിരുന്നു. 1.0 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ,  1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ആണ് കാറിനുള്ളത്.   അഞ്ച് വേരിയന്റുകളിലായിരിക്കും കാർ എത്തുക. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ എട്ട് നിറങ്ങൾ ഉണ്ടാകും.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസൽ

ഇന്നോവ ഹൈക്രോസ്  അവതരിപ്പിച്ച ഉടനെ ഇന്നോവ ക്രിസ്റ്റയെ വീണ്ടും വിപണിയിൽ എത്തിക്കുമെന്ന് ടൊയോട്ട നേരത്തെ വ്യക്തമാക്കിയിരുന്നു . ഈ വർഷം ജനുവരിയിൽ, പുതിയ ക്രിസ്റ്റയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു.

148 ബിഎച്ച്പിയും 343 എൻഎം ടോർക്കും നൽകുന്ന അതേ 2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത്, ഇത് അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റുമായാണ് വരുന്നത്. 

എംജി കോമറ്റ് ഇ.വി

എം ജിയിൽ നിന്നുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും എം‌ജി കോമറ്റ് ഇവി. ZS EV സെഗ്മെൻ്റിന് താഴെ ആയിരിക്കും ഈ വഹനം. വുളിംഗ് എയർ ഇവിയെ ( Wuling Air EV) അടിസ്ഥാനമാക്കിയുള്ള മോഡലിന്റെ ഡിസൈൻ ഈ മാസം ആദ്യം വെളിപ്പെടുത്തിയിരുന്നു. അഞ്ച് നിറങ്ങളിൽ ലഭ്യമാകുന്ന ചെറിയ EV, ടാറ്റ ടിയാഗോ EV , Citroen eC3 എന്നിവയുടെ എതിരാളി ആയിരിക്കും.

ലംബോർഗിനി ഉറൂസ് എസ്

പ്രധാനമായും ഉറുസ് പെർഫോർമന്റെയുടെ ആഡംബര പതിപ്പായ ലംബോർഗിനി ഉറുസ് എസ് ഏപ്രിൽ 13 ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. 657 ബിഎച്ച്‌പിയും 850 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന  4.0-ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് കാറിന് കരുത്ത് നൽകുന്നത്.  പെർഫോമന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉറുസ് എസിന് കുറച്ച് കൂടെ സൗന്ദര്യവത്കരണം നടത്തിയിട്ടുണ്ട്. പുതുക്കിയ സസ്പെൻഷൻ, ഇന്റീരിയറുകൾക്കായി ഒരു പുതിയ തീം എന്നിവ ഇതിൽ ഉണ്ടാകും.  

Mercedes-AMG GT 63 S E Performance

മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ ഏറ്റവും ശക്തമായ എഎംജി മോഡൽ ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 11 ന് AMG GT 63 SE പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിക്കും. സ്റ്റാൻഡേർഡ് എഎംജി ജിടിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇൻ്റീരിയലിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article