OnePlus 13 Official Specs: വൺപ്ലസിൻ്റെ ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ പതിമൂന്നാം പതിപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ ഉപകരണം അതിന്റെ മികച്ച പ്രകടനം, അത്യാധുനിക ഡിസ്പ്ലേ, ശക്തമായ ബാറ്ററി, മികച്ച ക്യാമറ സജ്ജീകരണം എന്നിവയോടെയാണ് എത്തുന്നത്.
ഗ്ലൗവ് ടച്ച് സപ്പോർട്ടും Rain Touch 2.0 ടെക്നോളജിയും ഈ ഫോണിൽ ഉപയോഗിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ നനഞ്ഞ കൈകൊണ്ട് ഈ ഫോൺ ഉപയോഗിക്കാൻ കഴിയും.
പ്രധാന സവിശേഷതകൾ:
പ്രോസസർ: Qualcomm Snapdragon 8 Elite പ്രോസസർ
ഡിസ്പ്ലേ: BOE Oriental X2 ഡിസ്പ്ലേ, 6.8 ഇഞ്ച് AMOLED, 1600 nits peak brightness, DisplayMate A++, HDR10+, TUV Rheinland Intelligent Eye Protection 4.0, Dolby Vision
ടച്ച് ടെക്നോളജി: ഗ്ലൗവ് ടച്ച് സപ്പോർട്ട്, Rain Touch 2.0
ബാറ്ററി: 6000mAh, 100W ഫാസ്റ്റ് ചാർജിംഗ്, 50W മാഗ്നറ്റിക് വയർലെസ് ചാർജിംഗ്
ക്യാമറ: 50MP (LYT-808) പ്രൈമറി സെൻസർ, 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 50MP ടെലിഫോട്ടോ ലെൻസ് (3x optical zoom)
വാട്ടർ റെസിസ്റ്റൻസ്: IP68/69
പ്രതീക്ഷിക്കുന്ന വില: ഏകദേശം 4,699 CNY (ചൈന)
ലോഞ്ച് തീയതി: ചൈനയിൽ ഒക്ടോബർ 31-ന്, ഇന്ത്യയിൽ നവംബർ 1-ന്