Share this Article
എ ഐ ചിത്രങ്ങള്‍ക്കും വിഡീയോകള്‍ക്കും കുരുക്കിടാനൊരുങ്ങി ഗൂഗിള്‍
Google

എ ഐ ചിത്രങ്ങള്‍ക്കും വിഡീയോകള്‍ക്കും കുരുക്കിടാനൊരുങ്ങി ഗൂഗിള്‍. സെര്‍ച്ച് റിസള്‍ട്ട്സില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളും എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയാണ് ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

പുതിയ സാങ്കേതിക സംവിധാനമായ കണ്ടറ്റ് ക്രെഡെന്‍ഷ്യല്‍സ് തങ്ങളുടെ എല്ലാ ഉത്പന്നങ്ങളിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താവിന് ലഭിക്കുന്ന കണ്ടന്റിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ ഗൂഗിള്‍ നല്‍കും.

എഐ കണ്ടന്റുകള്‍ തിരിച്ചറിയുന്നതിനും മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനുമായി ഗൂഗിള്‍, മെറ്റ, ഓപ്പണ്‍ എഐ തുടങ്ങിയ ടെക് ഭീമന്മാരും സംയുക്തമായി ആരംഭിച്ച ഒരു സംവിധാനമാണിത്.

ക്യാമറയില്‍ എടുത്ത ചിത്രമാണോ, സോഫ്റ്റ്വെയറില്‍ എഡിറ്റ് ചെയ്തതാണോ അല്ലെങ്കില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോ എന്ന് കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.

തങ്ങള്‍ ഇടപെടുന്ന കണ്ടന്റുകളുടെ ആധികാരികത ഉറപ്പിക്കാനും ഉപയോക്താക്കളെ ഇത് സഹായിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. പല ചിത്രങ്ങളും വീഡിയോകളും എ ഐ നിര്‍മിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഇത്തരത്തിലുള്ള നീക്കം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories