Share this Article
Union Budget
50 മില്യണ്‍ കടന്ന് സബ്സ്ക്രൈബേർസ്, ഇന്ത്യയിലാദ്യമായി വിലയേറിയ പ്ലേ ബട്ടൻ സ്വന്തമാക്കി 'കെഎല്‍ ബ്രോ'
വെബ് ടീം
posted on 14-08-2024
1 min read
kl bro biju rithvik

യൂട്യൂബിൽ  അക്കൗണ്ട് തുടങ്ങി സൂപ്പർഹിറ്റ് ആവുക എന്നത് അങ്ങനെ എളുപ്പത്തിൽ സാധിക്കില്ല.ഒരു യൂട്യൂബ് അക്കൗണ്ട് നല്ല കണ്ടന്റ് ഒക്കെയായി  തരക്കേടില്ലാതെ കൊണ്ടുപോകാൻ തന്നെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് അഞ്ചരക്കോടിയോളംസബ്സ്ക്രൈബേഴ്സ്മായി വലിയ നേട്ടത്തിൽ മലയാളിയുടെ ഒരു ചാനൽ.

കേരളത്തിലെ ജനപ്രിയ യൂട്യൂബ് ചാനലാണ് കെ എൽ ബ്രോ ബിജു ഋതിക്.കെ എൽ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബിജുവും കുടുംബവും വിഡിയോസ് പങ്കുവയ്ക്കുന്നത്. ബിജുവും അമ്മയും ഭാര്യയും മകനും ആണ് പ്രധാനമായും കണ്ടന്റ് ചെയ്യാറുള്ളത്. കേരളത്തിൽ  ആദ്യമായി  ഒരു മില്യൺ‌ സബ്സ്ക്രൈബേർസ് നേട്ടത്തിലെത്തിയ  യൂട്യൂബ് ചാനൽ ഇവരുടേതായിരുന്നു. ഇപ്പോൾ ഇത് മറ്റൊരു   നേട്ടം കൂടി ബിജുവും കുടുംബവും സ്വന്തമാക്കി . അമ്പത് മില്യണ്‌ (5.35 കോടി) സബ്സ്ക്രൈബേഴ്സ് എന്ന നേട്ടമാണ് ഇവരുടെ യൂട്യൂബ് ചാനൽ നേടിയിരിക്കുന്നത്. 

ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ യൂട്യൂബ് അധികൃതർ ആണ് ഏറ്റവും കൂടുതൽ വില മതിപ്പിള്ള രണ്ടാമത്തെ യൂട്യൂബ് പ്ലേ ബട്ടൺ ഇവർക്ക് സമ്മാനിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലെ ബട്ടൻ ലഭിക്കുന്നതെന്നാണ് ബിജു പറയുന്നത്  റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആയിരിക്കും. ഇതിലൂടെ നാല്‍പതിനായിരം മുതല്‍ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories