ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിച്ചുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം നാളെ. കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി സ്‌പേസ് എക്‌സ് അറിയിച്ചു. 4.7 ടണ്‍ ഭാരമുള്ള ജി സാറ്റ് എന്‍-2 ഉപ്രഗഹം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. നാല് ടണ്‍ ഭാരമുള്ള ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ശേഷിയെ ഇന്ത്യന്‍ റോക്കറ്റുകള്‍ക്കുള്ളു. ഭാരം കൂടിയ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഇന്ത്യ ഏരിയന്‍ റോക്കറ്റുകളെയാണ് ആശ്രയിച്ചിരുന്നത്.