Share this Article
image
മസ്‌ക്കിന്റെ ഫാല്‍ക്കണ്‍ 9ൽ കുതിച്ചുയർന്ന് ജിസാറ്റ്-20; വിക്ഷേപണം വിജയം
Elon Musk's SpaceX Successfully Deploys India's GSAT-20 Satellite into Orbit

ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും സമുദ്ര, ആകാശ പരിധികളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. 


ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ ഇന്ന് പുലർച്ചെയായിരുന്നു വിക്ഷേപണം. 


എട്ടു മിനിട്ട് കൊണ്ട് ഉപഗ്രഹം ഏകദേശം 27000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. ഇതാദ്യമായാണ് ഐഎസ്ആർഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

* ഇതിലെ കമ്മ്യൂണിക്കേഷൻ പേലോഡിന് 14 വർഷത്തെ ആയുസ്സുണ്ട്.


* ഒരിക്കൽ പ്രവർത്തനക്ഷമമായ ഉപഗ്രഹം വിദൂര പ്രദേശങ്ങളിലേക്ക് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി നൽകും.

* 32 ബീമുകൾ ഈ ഉപഗ്രഹത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.

* ഇതു വഴി വടക്ക് കിഴക്കൻ മേഖലകൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അതിവേഗ ഇൻ്റർനെറ്റ് സേവനം ലഭിക്കും.


വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories