പാസ്സ്‌വേർഡുകളില്ലാതെ ഒരു ലോകം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ ലോക് സ്‌ക്രീന്‍ മുതല്‍ എല്ലാം പാസ്സ്‌വേർഡിന്റെ പൂട്ടില്‍ സൂക്ഷിക്കുന്ന ഇന്ത്യക്കാരുടെ പ്രീയപ്പെട്ട പാസ്സ്‌വേർഡ് വിശേഷമറിയാം. ഇന്ത്യയില്‍ ഏറ്റവും ജനപ്രിയ പാസ്സ്‌വേർഡുകളില്‍ 12345 6 ന് തന്നെയാണ് ഈ വര്‍ഷവും മുന്നില്‍. നോര്‍ഡ് വിപിഎന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരില്‍ ജനപ്രിയത ഏറെയുള്ള പാസ്സ്‌വേർഡും ഇതാണ്. ഒരു സെക്കന്‍ഡുപോലും വേണ്ട ഇ പാസ്സ്‌വേർഡ് ക്രാക്ക് ചെയ്യാന്‍. സുരക്ഷ അത്രയധികം ഇല്ലാത്ത ഈ പാസ്സ്‌വേർഡ് ഓര്‍ത്തുവയ്ക്കാനുള്ള എളുപ്പത്തിനാണ് പ്രഥമസ്ഥാനത്തിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേര്‍ ഈ പാസ്സ്‌വേർഡ് പൂട്ടിലാണ് ഒരു രഹസ്യം മുഴുവന്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്.
അഡ്മിന്‍ എന്നതാണ് രണ്ടാം സ്ഥാനക്കാരനായ പാസ്സ്‌വേർഡ് .123യില്‍ അവസാനിക്കുന്നവ,ജനനത്തീയതി,മൊബൈല്‍ഫോണ്‍ നമ്പര്‍ അങ്ങനെയുള്ള ഓര്‍മയില്‍ നില്‍ക്കുന്നപാസ്സ്‌വേർഡുകളും ജനപ്രിയതയില്‍ മുന്നിലാണ്. വൈഫൈകളിലും ഫോണ്‍ലോക്ക് സ്‌ക്രീനുകളിലും പരിഗണനയുള്ള ഈ പാസ്സ്‌വേർഡുകള്‍ ജനപ്രിയത ഏറാനുള്ള കാരണം ഓര്‍ത്തുവയ്ക്കാനുള്ള എളുപ്പം കൊണ്ടാണ്. ഫോണിലും സ്‌ക്രീനിലും തുടങ്ങി വീട്ട് ഡോറിലും ബാങ്കിങ് അടക്കം സുപ്രധാന മേഖലകളിലും പാസ്സ്‌വേർഡു കളെ ഒഴിവാക്കാനാകില്ല. ഒന്നിലധികം നമ്പര്‍ പൂട്ടുകളുമായാണ് ഓരോ ദിവസവും ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഇവ ഓര്‍ത്തുവയ്ക്കാനുള്ള എളുപ്പത്തിനാണ് ഇത്രയധികം ദുര്‍ബലമായ പാസ്സ്‌വേർഡുകള്‍. ജനങ്ങള്‍ക്ക് പാസ്സ്‌വേർഡുകള്‍ എന്തിനാണ് എന്ന് ഇനിയും മനസിലായിട്ടില്ലെന്നും നോര്‍ഡ് വിപിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യവിവരങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് പാസ്സ്‌വേർഡുകള്‍. അതിനാല്‍ തന്നെ ശക്തമായ പാസ്സ്‌വേർഡുകള്‍ ഉണ്ടാക്കി പാസ്സ്‌വേർഡ് ശുചിത്വം പാലിക്കേണ്ടത് ഇന്നിന്റെ കാലത്തെ ആവശ്യമാണ്.