Share this Article
image
വാട്‌സ് ആപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
Microsoft warns WhatsApp and Telegram users

വാട്‌സ് ആപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. മൊബൈല്‍ ബാങ്കിങ് ട്രോജന്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്

വാട്‌സ് ആപ്പ്, ടെലഗ്രാം മുതലായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയില്‍ ട്രോജന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന്  മൈക്രോസോഫ്റ്റ് അറിയിപ്പില്‍ പറയുന്നു. ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരാണെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് അവരുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിലെ ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റകളും ചോര്‍ത്തിയെടുക്കുന്നു.ഇതുവഴി വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് നടത്തുന്നത്. 

വാട്‌സ് ആപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരില്‍ മെസെജും ലിങ്കുമയച്ചാണ് കൂടുതല്‍ തട്ടിപ്പുകളും നടത്തുന്നത്.  ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകള്‍, ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകള്‍ എന്നിവയാണ് തട്ടിപ്പിനായി ഉപയോഗിക്കുന്ന ആപ്പുകള്‍. ഔദ്യോഗിക സ്റ്റോറുകളില്‍ നിന്നും മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. പരസ്യങ്ങള്‍, എസ്എംഎസ് സന്ദേശങ്ങള്‍, ഇമെയിലുകള്‍, എന്നിവയിലൂടെ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. മൈക്രോസോഫ്റ്റ് ഡിഫെന്റര്‍ ഉപയോഗിക്കുക എന്നിവയിലൂടെ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകളില്‍ ഇരകളാകാതിരിക്കാന്‍ കഴിയും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article