Share this Article
image
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട തത്സമയ വീഡിയോ എന്ന റെക്കോര്‍ഡ് ISROയുടെ ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന്
വെബ് ടീം
posted on 15-09-2023
1 min read
YouTube Chief Congratulates ISRO For Over 8 Million Views Of Chandrayaan-3 Landing

വാഷിംഗ്‌ടൺ: ആഗോളതലത്തില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട തത്സമയ വീഡിയോ എന്ന റെക്കോര്‍ഡ് ഐഎസ്ആര്‍ഒയുടെ തത്സമയ വീഡിയോയ്ക്ക്. ഓഗസ്റ്റ് 23 ന് യൂട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്ത ചന്ദ്രയാന്‍ 3 വിക്ഷേപണം 80 ലക്ഷത്തിലേറെ (എട്ട് മില്യണ്‍) പേര്‍ കണ്ടുവെന്ന് യൂട്യൂബ് പറയുന്നു.

നീല്‍ മോഹന്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്  "'ഇത് കാണുന്നത് ഏറെ ആവേശകരമാണ്. ഐഎസ്ആര്‍ഒയുടെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. 8 മില്യണ്‍ തത്സമയ കാഴ്ചക്കാര്‍ അവിശ്വസനീയമാണ്. . ഐഎസ്ആര്‍ഒയുടെ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങുന്ന 16 സെക്കന്‍ഡ് വീഡിയോ ക്ലിപ്പാണ് യൂട്യൂബ് എക്‌സില്‍ പങ്കുവെച്ചത്.

നീല്‍ മോഹന്‍ എക്‌സില്‍ കുറിച്ചത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇതുവഴി ഇന്ത്യയ്ക്ക് സ്വന്തമായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories