ഡിസ്‌നി+ഹോട്ട്സ്റ്റാറിനെ വിഴുങ്ങാന്‍ ജിയോസിനിമ. ഇരുകമ്പനികളും ലയിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വലിയ നഷ്ടത്തിലൂടെ പോകുന്ന ഹോട്സ്റ്റാറിന് കരകയറാനുള്ള അവസരമാണ് ലയനത്തിലൂടെ ഉണ്ടാവുക.
ഇന്ത്യയില്‍ കോടിക്കണക്കിന് ഉപയോക്താക്കളുള്ള രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഡിസ്‌നി+ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ ജിയോസിനിമയും.ഇന്ത്യയിലുള്ള വിദേശ ഒടിടി പ്ലാറ്റ്‌ഫോമുകളെയൊന്നാകെ ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളുടെ ഭാഗമായി ജിയോ സിനിമ സമീപകാലത്ത് എച്ച്.ബി.ഒ മാക്‌സിനെ സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു.ഹോട്ട്സ്റ്റാറിന് സ്വന്തമായിരുന്ന ഐപിഎല്ലും എച്ച്ബിഒ ഉള്ളടക്കങ്ങളും റിലയന്‍സ് കൈവശപ്പെടുത്തിയതോടെ അവരുടെ നില പരുങ്ങലിലാവുകയും ചെയ്തു.എന്നാല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറും ജിയോസിനിമയും ലയിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയന്‍സ്,വാള്‍ട്ട് ഡിസ്‌നി കമ്പനിയുമായി നോണ്‍-ബൈന്‍ഡിങ് കരാറില്‍ ഒപ്പുവെച്ചതായാണ് സൂചന.റിലയന്‍സ്-ഡിസി്‌നി ലയനം 2024 ഫെബ്രുവരിയില്‍ അന്തിമമാകുമെന്നാണ് പ്രതീക്ഷ. ലയിപ്പിച്ച സ്ഥാപനത്തിന്മേല്‍ റിലയന്‍സിനായിരിക്കും കൂടുതല്‍ നിയന്ത്രണം ഉണ്ടായിരിക്കുക.ഇടപാടുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലയന്‍സും ഡിസ്‌നിയും തമ്മിലുള്ള ഓഹരി വിഭജനം 51 മുതല്‍ 49 വരെ ആയിരിക്കും.കരാര്‍ പൂര്‍ത്തിയായാല്‍ അത് വിനോദരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ലയനമായി മാറിയേക്കും.ഐപിഎല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് സംപ്രേഷണ അവകാശങ്ങള്‍ക്കായി ലേലം വിളിക്കുമ്പോള്‍ ജിയോ സിനിമയും ഡിസ്‌നി+ഹോട്ട്സ്റ്റാറുമായിരുന്നു സ്ഥിരമായി മത്സരിക്കാറുള്ളത്.ലയനത്തോടെ ഈ ലേല യുദ്ധം എന്നെന്നേക്കുമായി അവസാനിച്ചേക്കാം.ഇതിലൂടെ ക്രിക്റ്റ് ,ഫുട്‌ബോള്‍ സ്ട്രീമിങ്ങും എച്ച് ബി ഒ ,വാര്‍ണര്‍ ബ്രോസ് ഉള്ളടക്കങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുക.