ചില ഐഫോണുകളിലും ഐപാഡുകളിലും സേവനം നിര്‍ത്തലാക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. പുതിയ സോഫ്റ്റ് വെയറുകളിലേക്ക് ഐഒഎസ് 16, ഐപാഡോസ് 16 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഐപാഡുകലിലും നെറ്റ്ഫ്‌ളിക്‌സ് സേവനം നിര്‍ത്തലാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നെറ്റ്ഫ്‌ളിക്‌സ് ആപ്പിന്റെ കോഡില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാക്ക് റൂമേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐഒഎസ് 16, ഐപാഡോസ് 16 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും ഐപാഡുകലിലും നെറ്റ്ഫ്‌ളിക്‌സ് സേവനം നിര്‍ത്തലാക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ ടെന്‍, ഐപാഡ് പ്രോ ഫസ്റ്റ് ജനറേഷന്‍, ഐപാഡ് ഫിഫ്ത്ത് ജനറേഷന്‍ എന്നിവയെയാണ് നെറ്റഫ്‌ളിക്‌സിന്റെ പുതിയ മാറ്റം ബാധിക്കുക.
ഈ ഉപകരണങ്ങളില്‍ ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയ്ക്ക് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവില്ല. ഐഒഎസ് 16 ഉപയോഗിക്കുന്ന നെറ്റ്ഫ്ളിക്സ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ബഗ് ഫിക്സും അപ്‌ഡേറ്റുകളും ലഭിക്കില്ല.
ഈ ഉപകരണങ്ങളില്‍ വെബ് ബ്രൗസറിലൂടെയും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാനാകും. പുതിയ സോഫ്റ്റ് വെയറുകളിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ സ്വീകരിക്കുന്ന സാധാരണമായ നടപടിയാണിത്.
മാക്ക് റൂമേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.